
സിപിഐഎമ്മിന്റെ കർമ്മപദ്ധതി തയ്യാറാക്കാനായി പതിനായിരത്തിലധികം നിർദ്ദേശങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിച്ചത്. ഇമെയിൽ വഴിയും വാട്സാപ്പ് വഴിയുമാണ് നിർദ്ദേശങ്ങൾ ലഭിച്ചത്. സിപിഐഎം വെബ്സൈറ്റിലും അഭിപ്രായങ്ങൾ അറിയിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പുതുവഴികളെക്കുറിച്ച് വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
ജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാനും നിർദ്ദേശങ്ങൾ സമർപ്പിക്കാനും ഈ സംവിധാനം ഉപയോഗിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനായി puthuvazhikal@gmail.com എന്ന ഇമെയിൽ അക്കൗണ്ടും +91 79947 77168 എന്ന ഫോൺ നമ്പറും ലഭ്യമാക്കിയിട്ടുണ്ട്. https://cpimkerala.org/form/public-opinion എന്ന ലിങ്കിൽ കയറി അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്. ഇതോടൊപ്പം puthuvazhikal@gmail.com എന്ന ഇമെയിൽ വിലാസത്തിലും നിർദ്ദേശങ്ങൾ സമർപ്പിക്കാം. ഇതിനകം ആയിരത്തി അൻപതിലധികം നിർദ്ദേശങ്ങളാണ് ഇമെയിലുകളായി വന്നത്. വാട്സാപ്പിൽ ഒൻപതിനായിരത്തി അഞ്ഞൂറിലധികം നിർദ്ദേശങ്ങൾ ലഭിച്ചു.
ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരക്കണക്കിന് മെസേജുകൾ വന്നതിനാൽ, വാട്സാപ്പ് നമ്പർ വീണ്ടും വേരിഫൈ ചെയ്യാൻ മെറ്റ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സാങ്കേതിക നടപടി അന്തിമഘട്ടത്തിലാണ്. അതിനാൽ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഒരു വാട്സാപ്പ് നമ്പർ കൂടി തയ്യാറാക്കിയിട്ടുണ്ട്. +91 7994777167 എന്ന വാട്ട്സാപ്പ് നമ്പറിലും നിർദ്ദേശങ്ങൾ സമർപ്പിക്കാം. പൊതുജനങ്ങൾ സമർപ്പിക്കുന്ന ഈ നിർദ്ദേശങ്ങളെല്ലാം പരിഗണിച്ചാവും കർമപദ്ധതി തയ്യാറാക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

