ഗാർഹിക പീഡനക്കേസിൽ സി പി ഐ എം പുറത്താക്കിയ ആൾക്ക് ബി.ജെ.പി അംഗത്വം നൽകി.ഭാര്യ നൽകിയ പരാതിയിലാണ് സി പി ഐ എം പാർട്ടി ഇയാളെ പുറത്താക്കിയത്. പെൺ സുഹൃത്തുമായി ജില്ലാ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിൽ വിനോദയാത്ര പോയത് വിവാദമായിരുന്നു.
മിശ്ര വിവാഹത്തിലൂടെയാണ് വിപിൻ സി ബാബു സിപിഎം നേതാവിന്റെ മകളും എസ്എഫ്ഐ നേതാവുമായിരുന്ന പെൺകുട്ടിയെ വിവാഹം കഴിച്ചത്. പിന്നീട് സ്വന്തം ഭാര്യയെ ഒഴിവാക്കാൻ പെൺ സുഹൃത്തുമായി ചേർന്ന് ആഭിചാരക്രിയകൾ വരെ നടത്തിയെന്ന് പരാതിയാണ് ഭാര്യ പാർട്ടിക്ക് നൽകിയത്.ഒരു വർഷം മുൻപ് ഗാർഹിക പീഡനക്കേസിൽ ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കി.
also read: കൊടുവള്ളി സ്വർണ കവർച്ച കേസ്; അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
മറ്റൊരാളുടെ ഭാര്യയുമായി ഇയാൾക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നു.ഏരിയാ കമ്മിറ്റി അംഗമായിരുന്നു.ഭാര്യ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്തു.ഇതിന് ശേഷം ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കി.കേസിന് തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കിയ ആളെയാണ് ഇപ്പോൾ ബിജെപി മെമ്പർഷിപ്പ് കൊടുത്തിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here