
അമിത് ഷായുടെ പ്രസംഗത്തിലെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് എതിരെ സിപിഐഎം. നുണ പ്രചരിപ്പിക്കുന്നത് BJP അവസാനിപ്പിക്കണമെന്ന് സിപിഐഎം പറഞ്ഞു. സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുക്കുന്നവരിൽ നിന്ന് സർട്ടിഫിക്കറ്റുകൾ ആവശ്യമില്ല എന്നും സിപിഐഎം എക്സ് പോസ്റ്റിൽ കുറിച്ചു.
1964-ൽ രൂപീകൃതമായ സി.പി.ഐ(എം), ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്ജ്വലമായ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ്. പാർലമെന്റിലും തെരുവുകളിലും ജനകീയ വിഷയങ്ങൾക്കായി നിരന്തരം പോരാടുന്ന ചരിത്രമാണ് പാർട്ടിക്കുള്ളത്.
ALSO READ: ചേര്‍ത്തലയിൽ യുഡിഎഫ്-എൻഡിഎ ഡീൽ വിവാദം മുറുകുന്നു
സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തവരിൽ നിന്നും, ഇന്ന് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തകർക്കാൻ ശ്രമിക്കുന്നവരിൽ നിന്നും തങ്ങൾക്ക് പ്രത്യേക സർട്ടിഫിക്കറ്റുകളുടെ ആവശ്യമില്ലെന്ന് സി.പി.ഐഎം എക്സ് (X) പോസ്റ്റിലൂടെ വ്യക്തമാക്കി. സിപിഐഎം രൂപീകരിച്ചത് പാർലമെന്ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ എന്നായിരുന്നു അമിത് ഷായുടെ പരാമർശം. നക്‌സലിസം വികസനത്തെക്കുറിച്ചല്ല, ഇടതുപക്ഷ പ്രത്യയശാസ്ത്രത്താൽ നയിക്കപ്പെടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY: CPI(M) strongly reacted to Amit Shah’s remarks, accusing BJP of spreading false narratives and asserting that they do not require validation from those who betrayed the freedom struggle.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

