സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയും ചേരും

സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയും തിരുവനന്തപുരത്ത് ചേരും. പ്രധാനമായും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പാകും യോഗത്തില്‍ ചര്‍ച്ചയാകുക. ഇതിന് പുറമേ മറ്റ് വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും.

also read- പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ജെയ്ക്കിന്റെ പര്യടനത്തിന് ഉജ്ജ്വല തുടക്കം

ഇന്നലെയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി തോമസിനെ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ജെയ്ക് പര്യടനവും ആരംഭിച്ചിരുന്നു. ജന്മനാടായ മണര്‍കാട് നിന്ന് ആരംഭിച്ച പര്യടനം രാത്രി വൈകി പുതുപ്പള്ളി പഞ്ചായത്തിലാണ് സമാപിച്ചത്. വലിയ ആവേശകരമായ സ്വീകരണമാണ് വിവിധ കേന്ദ്രങ്ങളില്‍ ജെയ്ക്കിന് ലഭിച്ചത്.

also read- പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും

ജെയ്ക്കിന്റെ ജന്മനാട് കൂടിയായ മണര്‍കാട് നൂറ് കണക്കിന് പേര്‍ പങ്കെടുത്ത പ്രകടനത്തോടെ എല്‍ഡിഎഫ് നേതാക്കള്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. മുദ്രാവാക്യം വിളിച്ചും കൈയടിച്ചും തങ്ങളുടെ പ്രിയപ്പെട്ടവന് ജന്മനാട് വിജയാശംസകള്‍ നേര്‍ന്നു. ചരിത്ര പ്രസിദ്ധമായ മണര്‍കാടിന്റെ മണ്ണില്‍ നിന്നാരംഭിച്ച റാലിയില്‍ നൂറുകണക്കിന് പേര്‍ അണിനിരന്നു. ചെണ്ടമേളത്തിന്റെയും ബൈക്ക് റാലിയുടെയും അകമ്പടിയോടെ ആരംഭിച്ച റാലിയുടെ ആവേശം ഓരോ കേന്ദ്രത്തില്‍ എത്തുമ്പോഴും വാനോളമുയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News