
സി പി ഐ എം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് സമാപിക്കും. തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയുമായി ബന്ധപ്പെട്ട് എന്ത് തിരുത്തൽ നടപടി എന്നതിൽ യോഗം റിപ്പോർട്ട് തയ്യാറാക്കും. നേരത്തെ സി പി ഐ എം കീഴ് ഘടകങ്ങൾ നൽകിയ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്തിരുന്നു.
Also read: പ്ലസ് വൺ, വിഎച്ച്എസ്ഇ പ്രവേശനം; ട്രയൽ അലോട്ട്മെന്റ് ഇന്ന്
അതിൻറെ തുടർ ചർച്ചകളും അന്തിമ റിപ്പോർട്ട് തയ്യാറാക്കലുമാണ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇന്നും നടക്കുക. സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തിരുത്തൽ നടപടികൾ സംബന്ധിച്ച് രൂപമാകുക. ഈ മാസം ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ച് തിരുത്തൽ നടപടികളിലേക്ക് എൽ ഡി എഫ് കടക്കും.
Also read: സിപിഐഎമ്മിനെതിരായ ആരോപണത്തിൽ കോൺഗ്രസ് വിശദീകരണം നൽകണം; ഇന്ത്യ മുന്നണി യോഗം ഇന്ന് ദില്ലിയിൽ
വിശദമായ ചർച്ചകളുടേയും അവലോകനങ്ങളുടേയും അടിസ്ഥാനത്തിലാകും തുടർ നടപടികൾ. ഇന്നലേയും കമ്മിറ്റിയിൽ വിശദമായ അവലോകനം നടന്നു വരുപകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

