‘കേരളത്തിലെ സിപിഐഎം ഇന്ത്യയിലെ വലിയ ഘടകം, സംസ്ഥാനത്ത് പാര്‍ട്ടിക്ക് മഹത്തായ പാരമ്പര്യമുണ്ട്’ : പ്രകാശ് കാരാട്ട്

കേരളത്തിലെ സിപിഐഎം ഇന്ത്യയിലെ വലിയ ഘടകമാണെന്നും പോരാട്ടങ്ങളിലൂടെയും ഐതിഹാസികമായ സമരത്തിലൂടെയുമാണ് കേരളത്തില്‍ പാര്‍ട്ടി വളര്‍ന്നതെന്നും സിപിഐഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.

ALSO READ: ഇന്ത്യയ്ക്ക് ‘മോദിജിയുടെ ഫ്രണ്ടി’ൻ്റെ വക വീണ്ടും സമ്മാനം: അടുത്ത മാസം മുതൽ 100% ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുമെന്ന് ട്രംപ്

പാര്‍ട്ടി നയം നടപ്പാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് കേരള ഘടകമാണ്. സീതാറാം യെച്ചൂരിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും മരണം പാര്‍ട്ടിക്ക് നികത്താനാകാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം കേരള ഘടകം കരുത്തുറ്റതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: കേരളത്തിലും സംഘപരിവാർ മേധാവിത്വത്തിന് പരിശ്രമം, ഇതിന് കോൺഗ്രസ് സഹായിക്കുന്നു: മുഖ്യമന്ത്രി

ഭാവിയിലെ രാഷ്ട്രീയ നയം രൂപീകരിക്കാനുള്ള രേഖകള്‍ പാര്‍ട്ടി ചര്‍ച്ച ചെയുന്നുണ്ട് .ദേശീയ തലത്തിലും അന്തര്‍ദേശീയെ തലത്തിലും ഉള്ള സംഭവങ്ങള്‍ വിലയിരുത്തേണ്ടതുണ്ടതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News