
സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ആവേശോജ്വല തുടക്കം. കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സി.പി.ഐ എം കേന്ദ്ര കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. നവകേരളത്തിനുളള പുതുവഴികള്‍ രേഖ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും
അനശ്വര നേതാവ് കോടിയേരിയുടെ നാമധേയത്തിലുളള നഗറില്‍ മുതിര്‍ന്ന നേതാവ് എ.കെ.ബാലന്‍ പതാക ഉയര്‍ത്തിയതോടെയാണ് സി.പി ഐ ഐ എം സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്.
സമ്മേളന നഗരിയില്‍ തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തില്‍ നേതാകളും പ്രതിനിധികളും പുഷ്പചക്രം അര്‍പ്പിച്ചു.സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ , എം.എ. ബേബി,ബൃന്ദാ കാരാട്ട്, സുഭാഷിണി അലി,എ. വിജയരാഘവന്‍, അശോക് ധാവ്‌ളെ, ബി രാഘ. ഉള്‍പ്പെടെയുളള നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം കുറിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എ കെ ബാലന്‍ പതാക ഉയര്‍ത്തി. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കൊല്ലത്ത് സമ്മേളനം നടക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

