
സിപിഐഎം സംസ്ഥാന സമ്മേളന ആവേശത്തിൽ കൊല്ലം. പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പ്രതിനിധി സമ്മേളനം കേന്ദ്ര കമ്മറ്റി കോ ഓർഡിനേറ്ററും പിബി അംഗവുമായ പ്രകാശ് കാരാട്ടാണ് ഉദ്ഘാടനം ചെയ്യുന്നത്. സമ്മേളനത്തിൽ പിബി അംഗങ്ങളായ പിണറായി വിജയൻ, എം എ ബേബി, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്‌ളെ, എ വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വിജൂകൃഷ്ണൻ, എ ആർ സിന്ധു എന്നിവർ പങ്കെടുക്കും.
ഇന്നലെ വൈകിട്ടാണ് സി പി ഐ എം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ചെമ്പതാക ഉയർന്നത്. പതാക,ദീപശിഖ,കൊടിമര ജാഥകൾ ആശ്രാമം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിൽ സംഗമിച്ചു. മൂന്ന് പതിറ്റാണ്ടിന് ശേഷം എത്തുന്ന സംസ്ഥാന സമ്മേളനത്തെ ആവേശത്തോടെയാണ് കൊല്ലം സ്വീകരിക്കുന്നത്.
ALSO READ; അവേശകരം ഈ ചെങ്കൊടിയേറ്റം; ചുവന്ന് തുടിച്ച് കൊല്ലം
പതാക ദീപശിഖ കൊടിമര ജാഥകൾ സംഗമിച്ച ആശ്രമം മൈതാനത്ത് പതിനായിരങ്ങളാണ് ഒത്തുചേർന്നത്. എം സ്വരാജ് പി കെ ബിജു സി എസ് സുജാത എന്നിവരാണ് ജാഥകൾക്ക് നേതൃത്വം നൽകിയത്.ശൂരനാട് വിപ്ലവ മണ്ണിൽ നിന്ന് കൊണ്ടുവന്ന കൊടി മരത്തിൽ കെ എൻ ബാലഗോപാൽ പതാക ഉയർത്തിയപ്പോൾ ഒരായിരം കണoങ്ങളിൽ നിന്ന് ഒരേ സ്വരത്തിൽ ഒരേ താളത്തിൽ മുദ്രാവാക്യം വിളി ഉയർന്നു. എം സ്വരാജ് നയിച്ച പതാക ജാഥയ്ക്കും പി കെ ബിജു നയിച്ച ദീപശിഖാ ജാഥയ്ക്കും സി എസ് സുജാത നയിച്ച കൊടിമര ജാഥയ്ക്കും ആവേശകരമായ സ്വീകരണം ആണ് ജില്ലയിലെങ്ങും ലഭിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here