സിപിഐഎം സംസ്ഥാന സമ്മേളനം : പ്രതിനിധികൾക്കായി മൊബൈൽ ആപ്‌

കൊല്ലം സി പി ഐ എം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്കായി വിവരങ്ങളെല്ലാം അറിയാൻ മൊബൈലിൽ പ്രത്യേക ആപ്‌ തയ്യാർ. നേതാക്കളുടെയും പ്രതിനിധികളുടെയും താമസസ്ഥലം, മുറി, പ്രതിനിധികളുടെ ജില്ല തുടങ്ങിയ വിവരങ്ങൾ സ്വാഗതസംഘത്തിന്‌ അറിയാനും ഈ ആപ് ഉപകരിക്കും.

Also read: ‘കേരളത്തിലെ കോണ്‍ഗ്രസിന് സംസ്ഥാനത്തിന് എതിരായ താല്‍പര്യങ്ങള്‍’: മുഖ്യമന്ത്രി

ഓരോ ദിവസത്തെയും പരിപാടികൾ, വേദികൾ, പ്രദർശനങ്ങൾ, പ്രതിനിധി സമ്മേളന– പൊതുസമ്മേളന നഗറുകളുടെ വിവരങ്ങൾ തുടങ്ങിയവയുടെ എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്.

Also read: മലപ്പുറത്ത് രണ്ട് വിദ്യാർഥിനികളെ കാണാതായി

മെഡിക്കൽ സേവനത്തിനും യാത്രാസൗകര്യത്തിനും ആവശ്യമായ മൊബൈൽ നമ്പർ, സ്വാഗതസംഘം– സബ്‌ കമ്മിറ്റി ഭാരവാഹികളുടെ നമ്പർ എന്നിവയും ആപ്പിൽ അടങ്ങിയിട്ടുണ്ട്. സമ്മേളനചരിത്രത്തിൽ ആദ്യമാണ്‌ ഇതെന്ന്‌ അക്കൊമഡേഷൻ കമ്മിറ്റി ചെയർമാൻ കെ വരദരാജനും കൺവീനർ എക്‌സ്‌ ഏണസ്റ്റും പറഞ്ഞു.

A special mobile app is ready for delegates participating in the Kollam CPIM state conference to get all the information.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News