
നിയോ ഫാസിസത്തെ ചെറുക്കണമെന്നും അല്ലെങ്കിൽ അത് പൂർണ്ണ ഫാസിസം ആയി മാറുമെന്നും സിപിഐഎം കോർഡിനേറ്റർ പ്രാകശ് കാരാട്ട്. അക്രമണോത്സ ഹിന്ദുത്വ ഫാസിസത്തെ പൊരുതി പരാജയപ്പെടുത്താൽ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
“പുതിയതും പഴയതുമായി ഫാസിസ്റ്റ് രീതി ചേർന്നതാണ് നിയോ ഫാസിസം.
കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നിയോ ഫാസിസം എന്ന പ്രയോഗത്തെ വിമർശിക്കുന്നത് കണ്ടു. സിപിഎമ്മിന് ബി ജെ പി യെ എതിർക്കാൻ ഡൈര്യമില്ല എന്നൊക്കെയാണ് പറയുന്നത്. കോൺഗ്രസിന് പെറ്റി പൊളിറ്റിക്സ് ആണ് ഉള്ളത്.” -അദ്ദേഹം പറഞ്ഞു.
സിപിഐഎമ്മിന് ബിജെപിയെ നേരിടാൻ കോൺഗ്രസിന് കൈയിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. അക്രമണോത്സ ഹിന്ദുത്വ ഫാസിസത്തെ പൊരുതി പരാജയപ്പെടുത്താൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ രാജ്യത്തിൻറെ ജനാധിപത്യ സംവിധാനങ്ങളെ തകർക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് പ്രകാശ് കാരാട്ട് ആരോപിച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലായാൽ ഇന്ത്യൻ ജനാധിപത്യം തകരുമെന്നും അദ്ദേഹം പറഞ്ഞു. വർഗീയതയേയും നവ ലിബറൽ നയങ്ങളെയും ശക്തമായി ചെറുക്കുന്നതില്‍ കേരളത്തിലെ സിപിഐഎം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശക്തമായ സിപിഐഎം ഉണ്ടാകേണ്ടത് മതേതരത്വം സംരക്ഷിക്കാന്‍ ആവശ്യമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

