
സിപിഐഎം സംസ്ഥാന സമ്മേളനങ്ങളിൽ വനിതകളുടെ സാന്നിധ്യം പുത്തരിയല്ല. എന്നാൽ സമ്മേളനത്തിന് എത്തുന്നവരുടെ വിശപ്പകറ്റുന്നതിലെ സ്ത്രീകളുടെ പങ്ക് ഇത്തവണ പറയാതെ പോകാൻ സാധിക്കില്ല. സമ്മേളന പ്രതിനിധികൾക്കും മറ്റുള്ളവർക്കുമായി ആയിരത്തോളം പേർക്കാണ് ദിനംപ്രതി അവർ കലവറയിൽ ഭക്ഷണം സജ്ജമാക്കുന്നത്.
Also read: വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്; പ്രതി അഫാന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
സിപിഐഎം സംസ്ഥാന സമ്മേളനങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം നമ്മൾ ചർച്ച ചെയ്യാറില്ല. കാരണം അതിൽ പുതുമയില്ല. സ്ത്രീകൾക്ക് വലിയ പരിഗണന തന്നെയാണ് സിപിഐഎം എന്ന പാർട്ടി നൽകുന്നത്. എന്നാൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ കലവറയിലെ കാഴ്ചകൾ നമുക്കിനി കാണാം.
രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സമ്മേളന നഗരിയിൽ ഉള്ളവർക്ക് ഭക്ഷണം കൃത്യസമയത്ത് സജ്ജം. കലവറയിലെ ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള തയ്യാറെടുപ്പുകളിൽ തുടങ്ങി ഭക്ഷണം വിളമ്പുന്നത് വരെ അവരുടെ ആവേശത്തിന് മാറ്റം വരുന്നില്ല.
ജനാധിപത്യ മഹിളാ അസോസിയേഷൻറെ പ്രവർത്തകർ ഉൾപ്പെടെ ഈ യജ്ഞത്തിൽ ഒപ്പമുണ്ട്. വലിപ്പച്ചെറുപ്പം എന്ന വ്യത്യാസമില്ല. എന്തിനും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്ന ആ സ്ത്രീ കൂട്ടായ്മ. അത് ഒരു സംഘടനാ സംവിധാനത്തിന്റെ കരുത്തുകൂടിയാണ് ഈ വനിതാ ദിനത്തിൽ കാട്ടിത്തരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

