
ദില്ലിയിൽ ഇഡി ഓഫീസിലേക്ക് നടന്ന മാർച്ചിനിടെ സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി, ബൃന്ദാ കാരാട്ട്, വിജു കൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കളെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത നടപടിയിൽ ശക്തമായി പ്രതിഷേധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടില്‍ ഇ.ഡി രാഷ്‌ട്രീയ പ്രേരിതമായി നടത്തിയ റെയ്‌ഡില്‍ പ്രതിഷേധിച്ച് ഇ.ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതിന്റെ പേരിലാണ് നടപടി സ്വീകരിച്ചത്.
ജനാധിപത്യപരമായി സമരം ചെയ്യാനുള്ള അവകാശമുള്ള രാജ്യത്താണ് നേതാക്കള്‍ക്കെതിരെ ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടുള്ളത്. ഇത് ജനാധിപത്യപരമായ എല്ലാ പ്രതിഷേധങ്ങളേയും അടിച്ചമര്‍ത്തുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് ഇതിലൂടെ വീണ്ടും പുറത്തുവന്നിരിക്കുന്നത് എന്ന് സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
Also read: പിണറായി വിജയനെതിരെ ഉള്ള ഇഡി റെയ്ഡ് മുൻകൂട്ടി തയ്യാറാക്കിയ ‘തിരക്കഥ’ എന്ന് ബിനോയ് വിശ്വം
കേരളത്തിൽ സമാധാനപരമായി പ്രകടനം നടത്തിയ പ്രവർത്തകർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തതായി ചൂണ്ടിക്കാട്ടിയ സെക്രട്ടറിയേറ്റ് , കേന്ദ്ര സർക്കാരിന്റെ “ബി ടീമാണ്” കേരളത്തിലും പ്രവർത്തിക്കുന്നത് എന്ന വിമർശനവും ഉന്നയിച്ചു. ഇത്തരം ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

