ഇഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതം; കേന്ദ്ര സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് സിപിഐഎം

CPIM

സിഎംആർഎൽ കമ്പനിയും എക്‌സാലോജിക് സ്ഥാപനവും തമ്മിലുള്ള കൺസൾട്ടൻസി ബന്ധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാടകവീട്ടിലടക്കം 12 ഇടങ്ങളിൽ ഇഡി നടത്തിയ റെയ്ഡുകൾ പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മോദി സർക്കാരിന്റെ കീഴിലുള്ള കേന്ദ്ര ഏജൻസികളെ ബിജെപി സർക്കാർ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്നുവെന്നത് വീണ്ടും വ്യക്തമാകുന്ന സാഹചര്യമാണെന്നും പ്രസ്താവനയിൽ പറയുന്നു.

ALSO READ:‘പ്രതിപക്ഷനേതാക്കളെ ഇല്ലാതാക്കാൻ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നു’, വിമർശനവുമായി എം കെ സ്റ്റാലിൻ

കഴിഞ്ഞ ആഴ്ചകളിൽ രാഹുൽ ഗാന്ധി പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ചിരുന്ന പശ്ചാത്തലത്തിൽ, കോൺഗ്രസ് നേതൃത്വം ഇപ്പോൾ ഈ വിഷയത്തിൽ പിന്നോട്ട് പോയോ എന്നതും പൊതുജനങ്ങൾ ചോദിക്കുന്നുണ്ടെന്ന് സിപിഐഎം വ്യക്തമാക്കി.ഇഡി നടപടികൾ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും കേന്ദ്ര ഏജൻസികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംശയം ശക്തമാകുന്നുവെന്നും സിപിഐഎം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News