മനോരമ വ്യാജവാർത്ത പിൻവലിച്ച് നിരുപാധികം മാപ്പ് പറയണം; ഒന്നാം പേജിൽ അത് പ്രസിദ്ധീകരിക്കണം: നിയമനടപടിയുമായി സിപിഐ എം

Manorama Fake News

വ്യാജവാർത്ത നൽകിയ മലയാള മനോരമ പത്രത്തിനെതിരെ നിയമനടപടിയുമായി സിപിഐ എം. മേഘ എഞ്ചിനീയറിംഗ് കമ്പനിയിൽ നിന്ന് സിപിഐഎം 25 ലക്ഷം രൂപയുടെ ബോണ്ട് വാങ്ങിയെന്ന മനോരമ വാർത്തയിൽ വക്കീൽ നോട്ടീസ് അയച്ചു. വ്യാജവാർത്ത പിൻവലിച്ച് നിരുപാധികം മാപ്പുപറയണമെന്നും ഇല്ലെങ്കിൽ അപകീർത്തി കേസിൽ നിയമ നടപടികൾ ആരംഭിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കി

ദേശീയപാത നിര്‍മാണത്തിന്റെ ഉപകരാര്‍ ലഭിച്ച മേഘ എന്‍ജിനിയറിങ് ആന്‍ഡ് ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിയില്‍ നിന്ന് സിപിഐ എം 25 ലക്ഷം രൂപ ഇലക്ടറല്‍ ബോണ്ടായി വാങ്ങിയെന്ന മനോരമ വ്യാജ വാര്‍ത്തക്കെതിരെയാണ് നിയമനടപടി ആരംഭിച്ചത്. വ്യാജവാർത്ത പിൻവലിച്ച് നിരുപാധികം ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മനോരമ പത്രത്തിന് സിപിഐ എം വക്കീൽ നോട്ടീസ് അയച്ചു.

Also Read: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അവലോകനം ചെയ്തു

അത് പത്രത്തിന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിക്കണമെന്നും അല്ലാത്തപക്ഷം മനോരമക്കെതിരെ ക്രിമിനൽ അപകീർത്തി കേസിൽ നിയമ നടപടികൾ ആരംഭിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കി.

അഡ്വ കെ എസ് അരുൺകുമാർ മുഖേനയാണ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നോട്ടീസ്‌ അയച്ചത്‌. മനോരമ വാര്‍ത്ത ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാനും പാര്‍ട്ടിയെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

Also Read: സ്കൂൾ തുറക്കൽ; ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് മന്ത്രി വി ശിവൻകുട്ടി

ഇലക്ടറല്‍ ബോണ്ടിനെതിരായി സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത് സിപിഐ എം ആണ്. മാത്രമല്ല, ഇലക്ടറല്‍ ബോണ്ട് വാങ്ങാത്തത് ഇടതുപക്ഷ പാര്‍ടികള്‍ മാത്രമാണെന്ന വസ്തതുത നേരത്തെ പുറത്തുവന്നതും മനോരമയുള്‍പെടെയുള്ള മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ടുചെയ്തതുമാണ്. എന്നിട്ടും വസ്തുതാവിരുദ്ധമായ വാര്‍ത്തയാണ് നല്‍കിയത്. ഇതിനെതിരെയാണ് സിപിഐ എം നിയമനടപടി ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News