റീബിൽഡ് വയനാടിനായി പിക്കപ്പ് നൽകി സിപിഐഎം തിരുവല്ല ഏരിയ കമ്മിറ്റി അംഗം

വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ച നല്കുന്ന വീടുകകൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായി ടാറ്റ 207 പിക്കപ്പ് നൽകി. പിക്കപ്പ് വിറ്റു കിട്ടുന്ന പൂർണ്ണതുകയും നിർമ്മാണ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതിനായാണ് സിപിഐഎം തിരുവല്ല ഏരിയ കമ്മിറ്റി അംഗം അഡ്വ. പ്രമോദ് ഇളമണ്ണും കുടുംബവും വാഹനം നൽകിയത്.

Also read:ഈ വര്‍ഷം ഓണം ആഘോഷിക്കാന്‍ കഴിയുന്ന സാഹചര്യത്തിലല്ല നമ്മള്‍; വയനാട് ദുരന്തം വലിയ ആഘാതമുണ്ടാക്കി: മുഖ്യമന്ത്രി

2018ലെ പ്രളയ സമയത്ത് പ്രളയ ബാധിതരായ തിരുവല്ലയിലെ വിവിധ പ്രദേശത്തെ ജനങ്ങൾക്കായി പുരോഗമന പ്രസ്ഥാനത്തിൻ്റെ പ്രവർത്തകർ നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ ഈ വാഹനം ഉപകരിച്ചിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്തും ജനങ്ങൾക്ക് ഉപകാരപ്രദമാർന്ന പ്രവർത്തികളിൽ സജീവമായി ഉപയോഗിച്ചിരുന്നു.

Also read:എറണാകുളത്ത് നടന്ന അദാലത്തില്‍ 262 പരാതികള്‍ തീര്‍പ്പാക്കി: മന്ത്രി എം ബി രാജേഷ്

പിക്കപ്പ് വാഹനം ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബുവിന് കൈമാറി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം, ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗം സോനു സോമൻ, സി.പി.ഐ (എം) ലോക്കൽ കമ്മറ്റി സെക്രട്ടറി ബിജു എലുമുള്ളിൽ, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി ശരത് ജി, ബ്ലോക്ക്‌ കമ്മിറ്റി അംഗം ഷെബിൻ ഷാജി, ദിവ്യ രാജ്, മേഖല ട്രഷാർ രാഹുൽ രഘു എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News