ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സോഫിയയുടെ മകളുടെ ചികിത്സ സിപിഐഎം ഏറ്റെടുക്കും

cpim

ഇടുക്കി പെരുവന്താനം പഞ്ചായത്തിലെ കൊമ്പന്‍ പാറയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മയിലിന്റെ മകളുടെ ചികിത്സാ ചെലവ് സിപിഐഎം ഏറ്റെടുക്കും. സോഫിയയുടെ വീട്ടിലെത്തിയാണ് സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഇക്കാര്യം അറിയിച്ചത്.

ALSO READ: സ്മാർട്ട്‌ സിറ്റിയുടെ ഡബിൾ ഡക്കറിന് ഒരു വയസ്; ജന്മദിനം ആഘോഷയാത്രയാക്കി ശ്രീചിത്രാ ഹോമിലെ കുട്ടികളും അമ്മമാരും മേയറും

കൊമ്പന്‍പാറയില്‍ നേരത്തേ 40 അധികം കുടുംബങ്ങള്‍ താമസിച്ചിരുന്നതാണ്. വന്യമൃഗ ആക്രമണം വര്‍ദ്ധിച്ചതോടുകൂടി അവിടം വിട്ടുപോകാന്‍ വേറെ മാര്‍ഗങ്ങള്‍ ഒന്നുമില്ലാതിരുന്ന മൂന്നു കുടുംബങ്ങള്‍ മാത്രം അവശേഷിച്ചു. അതില്‍ ഒരാളുടെ ജീവനാണ് കാട്ടാന എടുത്തത്. സോഫിയയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് സന്ദര്‍ശിച്ചു. സിപിഐഎം ജില്ലാക്കമ്മിറ്റി അംഗം എം ജെ വാവച്ചന്‍, ഏലപ്പാറ ഏരിയ സെക്രട്ടറി എം ടി സജി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ബി അനൂപ് എന്നിവര്‍ക്കൊപ്പമാണ് സി വി വര്‍ഗീസ് എത്തിയത്. സോഫിയയുടെ ഭിന്നശേഷിക്കാരിയായ മകളുടെ ചികിത്സ ചെലവ് പാര്‍ട്ടി ഏറ്റെടുക്കുമെന്ന് സി വി വര്‍ഗീസ് പറഞ്ഞു.

ALSO READ: മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിന് വായ്പ; കേന്ദ്രസര്‍ക്കാര്‍ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ടി ആര്‍ ആന്‍ഡ് ടി എസ്റ്റേറ്റ് മാനേജ്‌മെന്റിന്റെ പിടിപ്പുകേട് മൂലമാണ് വനസമാനമായ അവസ്ഥയിലേക്ക് ആ മേഖല എത്തിയത് എന്ന് സി വി വര്‍ഗീസ് പറഞ്ഞു. നിലവില്‍ അവിടെ താമസിക്കുന്ന മൂന്നു കുടുംബങ്ങളെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കാന്‍ ഇടപെടല്‍ നടത്തുമെന്നും സി വി വര്‍ഗീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News