സിവിൽ സർവീസ് പരീക്ഷയിൽ 355ാം റാങ്ക് നേടി വിജയിച്ച അഞ്ജന കൃഷ്ണയെ സിപിഐഎം വിളവൂർക്കൽ ബ്രാഞ്ച് ആദരിച്ചു

സിവിൽ സർവീസ് പരീക്ഷയിൽ 355ാം റാങ്ക് നേടി വിജയിച്ച വിളവൂർക്കൽ സ്വദേശിനി  വി.എസ് അഞ്ജന കൃഷ്ണയെ സിപിഐഎം വിളവൂർക്കൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആദരിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗവും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.എസ് സുനിൽ കുമാർ പൊന്നാട അണിയിച്ചും പുരസ്‌കാരം നൽകിയും ആദരിക്കുകയായിരുന്നു. ചടങ്ങിൽ സിപിഐഎം വിളവൂർക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് വിശ്വൻ, ബ്രാഞ്ച് സെക്രട്ടറി സഖാവ് രതീഷ് കുമാർ എന്നിവർ പങ്കെടുത്തു.

വിളവൂർക്കൽ ആൽത്തറ ജംഗ്ഷനിലെ വി.ആര്‍ വിജു (രാധാകൃഷ്ണൻ ) സീന ദമ്പതികളുടെ മകളാണ് വി.എസ് അഞ്ജന കൃഷ്ണ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News