വീണാ ജോർജിനെതിരെ യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്ന് സൈബർ ആക്രമണം; പരാതി നൽകി

VEENA GEORGE CYBER ATTACK

ആറൻമുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും ആരോഗ്യ മന്ത്രിയുമായ വീണാ ജോർജിനെതിരെ യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്ന് വ്യാപകമായ സൈബർ ആക്രമണം നടക്കുന്നതായി പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ അശ്ലീലവും അസഭ്യവുമായ കമന്റുകൾ പ്രചരിപ്പിക്കുകയാണ്.

മന്ത്രി വീണാ ജോർജ് തന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി വോട്ട് അഭ്യർത്ഥിക്കുമ്പോൾ, അതിനെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം വ്യക്തിഹത്യ നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കോൺഗ്രസ്, ലീഗ് പ്രവർത്തകരാണ് ഈ അധിക്ഷേപങ്ങൾക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. വയനാട് ഫണ്ട്, യൂത്ത് കോൺഗ്രസ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയില്ലാത്തതിനാലാണ് യുഡിഎഫ് അണികൾ ഇത്തരത്തിൽ തരംതാണ സൈബർ ആക്രമണങ്ങളിലേക്ക് കടക്കുന്നത്.

ALSO READ: ആളില്ലേ ആശാനേ…; വട്ടിയൂർക്കാവിൽ പ്രചരണത്തിന് പ്രവർത്തകരെ കിട്ടാതെ കെ മുരളീധരൻ, വാഹന പര്യടനത്തിനു പോലും ആളില്ല

സംഭവത്തിൽ വീണാ ജോർജിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ഓമലൂർ ശങ്കരൻ ചീഫ് ഇലക്ഷൻ കമ്മീഷണർക്കും ജില്ലാ ഇലക്ടറൽ ഓഫീസർക്കും പരാതി നൽകി. ഒരു വനിതാ മന്ത്രി എന്ന നിലയിൽ ഇത്രമാത്രം അധഃപ്പതിച്ച രീതിയിലുള്ള പ്രചാരണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും, ഇത് പ്രതിപക്ഷ നേതാവിന്റെയോ അബിൻ വർക്കിയുടെയോ നിർദ്ദേശപ്രകാരമാണോ എന്ന് അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനപ്രാതിനിധ്യ നിയമപ്രകാരവും ക്രിമിനൽ നിയമപ്രകാരവും ഈ നീക്കങ്ങൾക്കെതിരെ ശക്തമായ നിയമപോരാട്ടം നടത്താനാണ് എൽഡിഎഫ് തീരുമാനം. ഇതിനുമുമ്പും രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട വിഷയങ്ങളിൽ സമാനമായ സൈബർ ആക്രമണങ്ങൾ കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടായിട്ടുണ്ടെന്നും എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News