
സിപിഐ എം വയനാട് ജില്ലാ സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുത്തു. ചേര്‍ന്ന ജില്ലാ കമ്മറ്റിയിലാണ് എട്ടംഗ സെക്രട്ടറിയറ്റിനെ തെരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറി കെ റഫീഖ്, പി ഗഗാറിന്‍, പി വി സഹദേവന്‍, എ എന്‍ പ്രഭാകരന്‍, വി വി ബേബി, പി കെ സുരേഷ്, രുഗ്മിണി സുബ്രഹ്‌മണ്യന്‍, എം മധു എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങള്‍. സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രന്‍ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, ടി പി രാമകൃഷ്ണന്‍, കെ എസ് സലീഖ, സെക്രട്ടറിയറ്റ് അംഗം എം വി ജയരാജന്‍, സംസ്ഥാന കമ്മറ്റി അംഗം ഒ ആര്‍ കേളു എന്നിവര്‍ പങ്കെടുത്തു.
സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി ചേര്‍ന്നാണ് പുതിയ സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുത്തത്. 12 പേരാണ് സെക്രട്ടറിയേറ്റിലുള്ളത്.ജില്ലാ സെക്രട്ടറി അഡ്വ. വി ജോയ്, സി അജയകുമാര്‍, എന്‍ രതീന്ദ്രന്‍, ബി പി മുരളി, ആര്‍ രാമു, കെ എസ് സുനില്‍കുമാര്‍, എസ് പുഷ്പലത, സി കെ ഹരീന്ദ്രന്‍, സി ലെനിന്‍, പി എസ് ഹരികുമാര്‍, ഐ ബി സതീഷ്, ബി സത്യന്‍ എന്നിവരാണ് സെക്രട്ടറിയേറ്റംഗങ്ങള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here