
ഏത് പ്രതിസന്ധികളെയും നിശ്ചയദാർഢ്യത്തോടെ നേരിടാമെന്ന് ഒരു ജനതയെ പഠിപ്പിക്കുകയും നിരന്തരം ആത്മവിശ്വാസം പകരുകയും ചെയ്ത നേതാവാണ് പിണറായി വിജയനെന്ന് CPIM വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. അദ്ദേഹത്തിന്റെ കൂടി ആത്മസമർപ്പണമായിരുന്നു ദുരിതമുനമ്പിൽ നിന്നുള്ള കേരളത്തിൻ്റെ തിരിച്ച് വരവെന്ന് കെ റഫീഖ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും ഇച്ചാശക്തിയും ഉന്നതമായ മാനവിക ബോധ്യവും വയനാട് തിരിച്ചറിഞ്ഞ ദിവസങ്ങളാണ് കടന്ന് പോയത്. ദുരന്തബാധിതരുടെ അതിജീവനം ഒരു ജീവവൃതം പോലെ ഏറ്റെടുക്കുന്ന മുഖ്യമന്ത്രിയെയാണ് കേരളം അദ്ദേഹത്തിലൂടെ കണ്ടതെന്നും കെ റഫീഖ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കേരളം നിസ്സഹായതയോടെ പതറി നിന്ന സമയങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. 2018ലെയും 2019ലെയും മഹാപ്രളയങ്ങൾ, കോവിഡ് മഹാമാരിയുടെ ആശങ്ക നിറഞ്ഞ ദിവസങ്ങൾ, നമുക്ക് മറക്കാൻ കഴിയില്ല. ഒരു കാൽനൂറ്റാണ്ട് കാലത്തേക്കെങ്കിലും ഇതിൻ്റെ കെടുതികളുമായി നമ്മൾ പടവെട്ടേണ്ടി വരുമെന്നാണ് പൊതുവെ കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ അതിവേഗം തകർന്ന് പോയെന്ന് കരുതിയ സ്വപ്നങ്ങളെല്ലാം ചേർത്ത് പിടിച്ച് നമ്മൾ തിരിച്ച് വന്നു. ഒരു പക്ഷെ ലോകം പ്രതീക്ഷിക്കാത്ത വേഗതയിലായിരുന്നു നാടിൻ്റെ ആ പുതുയുഗ പിറവി. ഏത് പ്രതിസന്ധികളെയും നിശ്ചയദാർഢ്യത്തോടെ നേരിടാമെന്ന് ഒരു ജനതയ്ക്ക് നിരന്തരം ആത്മവിശ്വാസം പകർന്ന ഒരു നേതാവിൻ്റെ കൂടി ആത്മസമർപ്പണമായിരുന്നു ദുരിതമുനമ്പിൽ നിന്നുള്ള കേരളത്തിൻ്റെ തിരിച്ച് വരവ്.
ആ നേതാവിൻ്റെ നിശ്ചയദാർഢ്യവും ഉച്ചാശക്തിയും ഉന്നതമായ മാനവിക ബോധ്യവും വയനാട് തിരിച്ചറിഞ്ഞ ദിവസങ്ങളാണ് കടന്ന് പോയത്. ഒരു ജനതയുടെ സ്വപ്നങ്ങളെ ഉഴുതുമറിച്ച് കടന്ന് പോയ മുണ്ടക്കൈ-ചൂരൽമല ദുരന്തം നമ്മുടെ നാടിനെ സംബന്ധിച്ച് ഭീതിനിറഞ്ഞ അനുഭാവങ്ങളാണ് ബാക്കിവെച്ചത്. എന്നാൽ പിന്നീട് ദുരന്തബാധിതരുടെ അതിജീവനം ഒരു ജീവവൃതം പോലെ ഏറ്റെടുക്കുന്ന മുഖ്യമന്ത്രിയെയാണ് കേരളം പിന്നീട് കണ്ടത്. ദുരന്തബാധിതരുടെ പുനരധിവാസവും മറ്റ് പ്രശ്‌നങ്ങളും എറ്റവും മാനുഷികമായ പരിഗണന നൽകി സഖാവ് പിണറായി വിജയൻ അഡ്രസ് ചെയ്തു. പിന്നീട് കേരളം കണ്ടത് ചരിത്രമാണ്.
നിരവധി പ്രതിസന്ധികളോടും പ്രതിബന്ധങ്ങളോടും ഏറ്റുമുട്ടിയാണ് ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗൺഷിപ്പ് പ്രാവർത്തികമാക്കിയത്. കേരളചരിത്രത്തിൽ ആദ്യമായാകും സർക്കാരിൻ്റെ നേരിട്ടുഉള മേൽനോട്ടത്തിൽ ഈ നിലയിൽ ഗംഭീരമായ ഒരു പുനരധിവാസ പക്കേജും ടൗൺഷിപ്പും യാഥാർത്ഥ്യമായിട്ടുണ്ടാകുക.
അതിനാൽ തന്നെയാകണം ടൗൺഷിപ്പ് താക്കോൽദാന ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റവും സന്തോഷവാനായി കാണപ്പെട്ടത്. എന്തൊരു സന്തോഷത്തോടെയായിരുന്നു നിറചിരിയോടെ മുഖ്യമന്ത്രി ആ ദിവസം ഉടനീളം ജനങ്ങളുമായി ചേർന്ന് നിന്നത്. കേവലം ഭരണപരമായ ഒരു ദൗത്യം നിർവ്വഹിച്ചതിൻ്റെ മാത്രം സന്തോഷമായിരുന്നില്ല അതെന്ന് തീർച്ച. വേദനിക്കുന്ന മനുഷ്യരെ ചേർത്ത് നിർത്തി അവരുടെ കണ്ണുനീർ ഒപ്പുമ്പോൾ ഒരു കമ്മ്യൂണിസ്റ്റ് അനുഭവിക്കുന്ന ഒരു സാക്ഷാത്കാരമുണ്ട്. കോമ്രേഡ്ഷിപ്പിൻ്റെ ഏറ്റവും വലിയ മാനവിക ബോധ്യങ്ങളെ നെഞ്ചോട് ചേർത്ത ഒരു കമ്മ്യൂണിസ്റ്റിനെ സംബന്ധിച്ച് ഇതിലും പ്രിയപ്പെട്ട മറ്റേത് വൈകാരിക മുഹൂർത്തമാണ് തൻ്റെ മാനവിക ബോധ്യങ്ങൾക്ക് പകരം വെയ്ക്കാനുണ്ടാവുക. ഒരു നാടിൻ്റെ സ്വപ്നങ്ങളുടെയും സന്തോഷങ്ങളുടെയും കൂടി കയ്യൊപ്പ് പതിച്ചതാണ് പ്രിയപ്പെട്ട വിജയേട്ടാ താങ്കളുടെ മാനവിക പക്ഷത്ത് നിന്നുള്ള ആ നിറഞ്ഞചിരി.
ലാൽ സലാം കോമ്രേഡ് Pinarayi Vijayan![]()
![]()
![]()

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

