
നവകേരളത്തിനായി ഇടത് സര്‍ക്കാര്‍, വയനാടിനെ അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍, ജനങ്ങളെ വഞ്ചിച്ച് യു ഡി എഫ് എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി സി പി ഐ എം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന കാല്‍നട ജാഥ വയനാട് മാര്‍ച്ചിന്റെ ആറാം ദിനം മേപ്പാടിയില്‍ ആരംഭിച്ച് മുട്ടിലില്‍ സമാപിച്ചു.
മാനിവയല്‍, കല്‍പറ്റ എന്നിവിടങ്ങളിലെ ആവേശോജ്വല സ്വീകരണത്തിന് ശേഷമായിരുന്നു മുട്ടിലിലെ സമാപനം. കല്‍പറ്റ മുനിസിപ്പാലിറ്റി വികസനം മുരടിപ്പിച്ച യു ഡി എഫ് ഭരണത്തോടുള്ള അലയടിച്ച പ്രതിഷേധം കൂടിയായിരുന്നു യോഗങ്ങൾ. സമാപന പൊതുയോഗത്തില്‍ ജംഷിദ് അലി മുഖ്യപ്രഭാഷണം നടത്തി.
Read Also: എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് നാളെ ആലപ്പുഴയിൽ തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ കെ റഫീഖ്, വൈസ് ക്യാപ്റ്റന്‍ ബീന വിജയന്‍, മാനേജര്‍ പി കെ സുരേഷ്, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എ എന്‍ പ്രഭാകരന്‍, എം മധു, രുഗ്മിണി സുബ്രഹ്മണ്യന്‍, ജില്ലാ കമ്മിറ്റിയംഗം സുരേഷ് താളൂർ എന്നിവര്‍ സംസാരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

