ഓപ്പറേഷൻ സിന്ദൂറിനെ സിപിഐ എം സ്വാഗതം ചെയ്യുന്നു; ഭീകരാക്രമണം നടത്തിയവരെ ഇന്ത്യയ്ക്ക് കൈമാറണം; എം എ ബേബി

MA Baby

ഓപ്പറേഷൻ സിന്ദൂരിയെ സിപിഐ എം സ്വാഗതം ചെയ്യുന്നുവെന്നും സർവ്വകക്ഷി യോഗത്തിൽ എടുത്ത തീരുമാനത്തിലാണ് തിരിച്ചടിയെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി.

“അയൽ രാജ്യത്ത് ഭീകരവാദികളുടെ കേന്ദ്രങ്ങൾ ഇല്ലാതാക്കാൻ സർക്കാർ പ്രവർത്തിക്കണം. ഭീകരാക്രമണം നടത്തിയവരെ നിയമനടപടികൾക്ക് വിധേയമാക്കാൻ ഇന്ത്യക്ക് കൈമാറണം “.അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: കസബിനും ഹെഡ്ലിക്കും പരിശീലനം ലഭിച്ച ഭീകര കേന്ദ്രങ്ങൾ അടക്കം തകർത്തുവെന്ന് കേണല്‍ സോഫിയ ഖുറേഷി; മസൂദ് അസറിന്റെ സഹായികള്‍ കൊല്ലപ്പെട്ടു

അതോടൊപ്പം പഹൽഗാം ആക്രമികളെ കൈമാറാനും, അതിർത്തികളിൽ തീവ്രവാദികളുടെ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും പാകിസ്ഥാൻ മേൽ സമ്മർദ്ദം തുടരണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ അറിയിച്ചു.

ALSO READ: ‘രാജ്യത്തെ പൗരന്മാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന നടപടി’; പാകിസ്ഥാന് കൃത്യമായ തിരിച്ചടി നല്‍കിയെന്ന് മനസ്സിലാക്കുന്നുവെന്നും എം വി ഗോവിന്ദൻ മാസ്റ്റർ

ജനങ്ങളുടെ ഐക്യവും രാജ്യത്തിന്റെ അഖണ്ഡതയും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ സർക്കാർ ഉറപ്പാക്കണമെന്നും സർവ്വകക്ഷി യോഗത്തിൽ സർക്കാരിന്റെ നടപടികൾക്ക് എല്ലാ പിന്തുണയും എല്ലാം പാർട്ടികളും നൽകിയിരുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News