
സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന സമ്മേളനം ഫെബ്രുവരി 22ന് ഹൂഗ്ലി ജില്ലയിലെ ദാങ്കുനിയിൽ തുടങ്ങും. നാലു ദിവസം നീളുന്ന സംസ്ഥാന സമ്മേളനം ചൊവ്വാഴ്‌ച പൊതുസമ്മേളനത്തോടെ സമാപിക്കും. രണ്ടാം തവണയാണ് ഹൂഗ്ലി ജില്ലയിൽ പശ്ചിമ ബംഗാൾ സംസ്ഥാന സമ്മേളനം നടക്കുന്നത്.
സമ്മേളനം വൻ വിജയമാക്കാനായുള്ള ഒരുക്കങ്ങൾ സജീവമാണ്. സമ്മേളനത്തോട് അനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സെമിനാർ, കലാപരിപാടികൾ, പ്രദർശനങ്ങൾ, കായികമേളകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.
സംസ്ഥാനത്ത് സിപിഐ എമ്മിൻ്റെ കരുത്ത് കൂട്ടാനുള്ള പ്രവർത്തനങ്ങൾക്ക് സമ്മേളനം രൂപംനൽകുമെന്ന് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പറഞ്ഞു. ഫെബ്രുവരി 10ന് ഉത്തര 24 പർഗാനാസ് സമ്മേളനത്തോടെയാണ് പശ്ചിമ ബംഗാളിലെ 24 ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായത്.
Also Read: ഡേറ്റ അവലംബമാക്കിയാണ് ലേഖനം ; നിലപാടിൽ ഉറച്ച് ശശി തരൂര്‍ എംപി
2025 ഏപ്രിലിൽ മധുരയിൽ 24–ാം പാർട്ടി കോൺഗ്രസ് ചേരുന്നത്. 2022 ഏപ്രിൽ മാസത്തിൽ കണ്ണൂരിൽ ചേർന്ന 23–ാം പാർട്ടി കോൺഗ്രസ്സിനുശേഷമുള്ള രാഷ്ട്രീയവും സംഘടനാപരവുമായ സംഭവവികാസങ്ങളെയും അതാത് പാർട്ടി ഘടകങ്ങളുടെയും ഒപ്പം ആ ഘടകത്തിലെ ഓരോ അംഗത്തിന്റെയും പ്രവർത്തനങ്ങളെയും സംബന്ധിച്ച് സമഗ്രമായി ചർച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്ന സന്ദർഭമാണിത്. വിമർശനം – സ്വയം വിമർശനം എന്ന തത്വത്തെ ആധാരമാക്കിയാണ് ഈ പരിശോധനയാകെ നടത്തപ്പെടുന്നത്. ലോകത്തെയും രാജ്യത്തെയും ഓരോ പാർട്ടി ഘടകവും പ്രവർത്തിക്കുന്ന പ്രദേശത്തെയും രാഷ്ട്രീയ സംഭവവികാസങ്ങൾക്കൊപ്പം സംഘടനാപരമായ ശക്തി – ദൗർബല്യങ്ങളെയും സൂക്ഷ്മമായി വിലയിരുത്തുന്നവയാവും ഈ സമ്മേളനങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


