പത്തനംതിട്ട ആറന്മുളയില്‍ മരിച്ച ആളുടെ പേരില്‍ കള്ളവോട്ട് നടത്തിയെന്ന് പരാതി

പത്തനംതിട്ട ആറന്മുളയില്‍ മരിച്ച ആളുടെ പേരില്‍ കള്ളവോട്ട് നടത്തിയെന്ന് പരാതി. വാര്‍ഡ് മെമ്പറും ബിഎല്‍ഒയും ഒത്ത് കളിച്ചെന്ന് എല്‍ഡിഎഫ്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ട് ചെയ്തു എന്നാണ് പരാതി.ആറുവര്‍ഷം മുന്‍പ് അന്നമ്മ മരിച്ചെന്ന് എല്‍ഡിഎഫ്. മരിച്ച വയോധികയുടെ വോട്ട് ബി എല്‍ ഒ യുടെ സഹായത്തോടെ ചെയ്തു എന്നാണ് പരാതി.

ALSO READ: സ്പാനിഷ് ഫുട്ബോളില്‍ ഇന്ന് വീണ്ടും എല്‍ ക്ലാസികോ പോരാട്ടം

വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വീട്ടിലെത്തി വോട്ട് ചെയ്യാനുള്ള സംവിധാനം ദുരുപയോഗം ചെയ്താണ് വോട്ട് രേഖപ്പെടുത്തിയതെന്നാണ് പരാതി. ഡെപ്യൂട്ടി കളക്ടര്‍ ബിഎല്‍ഒയുമായി ഹിയറിങ്ങ് നടത്തുന്നു. മരിച്ച ആളുടെ പേരില്‍ ആര് വോട്ടിനായി അപേക്ഷിച്ചു എന്ന് കണ്ടെത്തണമെന്നും എല്‍ഡിഎഫ് ബൂത്ത് സെക്രട്ടറി സി കെ രാജി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News