
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള കേന്ദ്രത്തിന്റെ പുതിയ പദ്ധതിക്കെതിരെ സി പി ഐ എം പോളിറ്റ് ബ്യൂറോ. ബില്‍ തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന സ്വഭാവം പൂർണമായും ഇല്ലാതാക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ പുറത്തുവിട്ട പത്രക്കുറിപ്പിൽ വിമർശിച്ചു. ബിൽ അടിയന്തരമായി പിൻവലിക്കണമെന്നും സി പി ഐ എം ആവശ്യപ്പെട്ടു.
തൊഴില്‍ദിനങ്ങള്‍ 125 ദിവസമായി ഉയര്‍ത്തുന്നത് കണ്ണില്‍പ്പൊടിയിടാനാണ്. സംസ്ഥാനങ്ങളുടെ മേല്‍ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്നും സി പി ഐ എം പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

