
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിനും മാലിന്യപ്രശ്നത്തിനും പരിഹാരം കാണാൻ നഗരസഭയും സംസ്ഥാന സർക്കാരും അനാസ്ഥ കാട്ടുന്ന അനാസ്ഥയെ വിമർശിച്ച് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി. പ്രശ്നങ്ങൾക്ക് അടിയന്തിരമായി തന്നെ പരിഹാരം കാണുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രസ്താവനയിലൂടെ സിപിഐഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒറ്റ ദിവസത്തെ മഴ കൊണ്ട് തന്നെ നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലായതും ജനങ്ങൾ ദുരിതത്തിലായതും കടുത്ത വീഴ്ചയാണ് വ്യക്തമാക്കുന്നത്. ന്യായീകരണങ്ങൾ നിരത്തി ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയാണ് കോർപറേഷൻ അധികൃതർ ചെയ്യുന്നതെന്നും പ്രസ്താവന കുറ്റപ്പെടുത്തി.
കഴിഞ്ഞ വർഷം കനത്ത മഴ ഉണ്ടായിട്ടും പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നത് അന്ന് കോർപറേഷൻ അധികൃതർ മഴക്കാലപൂർവ ശുചീകരണങ്ങൾ ഉത്തരവാദിത്വത്തോടോടെ നടത്തിയതാണ്. എന്നാൽ ഇത്തവണ മെയ് 26 നു കാലവർഷ എത്തുമെന്ന് അറിഞ്ഞിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വൈകി. കോർപറേഷന്റെയും സംസ്ഥാന സർക്കാരിന്റെയും ഈ വീഴ്ചയാണ് പ്രശ്നങ്ങൾ വഷളാക്കിയത്. മാലിന്യ നീക്കം പൂർണ്ണമായി പാളിയെന്നും അതിനാൽ തൊടുകളിലെയും ഓടകളിലെയും മാലിന്യം ഇപ്പോൾ റോഡുകളിൽ ഒഴുകി ജനജീവിതം ദുസ്സഹമാക്കിയതായും പ്രസ്താവന കുറ്റപ്പെടുത്തി.
Also Read: നയപ്രഖ്യാപനം പ്രതീക്ഷയ്ക്ക് വിരുദ്ധം; തിരുത്തലിനുള്ള സൂചനകളും കാണുന്നില്ല: പിണറായി വിജയൻ
ഈ അനാസ്ഥ തുടരരുതെന്നും മുൻ വര്ഷങ്ങളിലെ മാതൃകാപരമായ പ്രവർത്തനങ്ങളിൽ നിന്നും പാഠം ഉൾകൊണ്ട് കോർപറേഷനും സംസ്ഥാന സർക്കാരും യുദ്ധകാലാടിസ്ഥാനത്തിൽ നഗരത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

