മാമുക്കോയക്ക് കേരളത്തിന്‍റെ അന്ത്യാഞ്ജലി, ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി

മലയാളികളുടെ പ്രിയപ്പെട്ട നടൻ മാമുക്കോയയുടെ ഭൗതികശരീരം കണ്ണംപറമ്പ് പള്ളി ശ്മശാനത്തിൽ ഖബറടക്കി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം. ആദരാഞ്ജലി അര്‍പ്പിക്കാന്‍ നൂറ്കണക്കിനാളുകള്‍ ഖബറിസ്ഥാനില്‍ എത്തി. അരക്കിണര്‍ മുജാഹിദ് പള്ളിയില്‍ നേരത്തെ  നമസ്കാരം നടന്നു.

ആയിരങ്ങളാണ് മാമുക്കോയയെ ഒരു നോക്ക് കാണാൻ കോഴിക്കോട് ടൗൺ ഹാളിലും അരക്കിണറിലെ വീട്ടിലും എത്തിയത്. സ്പീക്കർ എ എൻ ഷംസീർ , സത്യൻ അന്തിക്കാട്, വി എം വിനു , സന്തോഷ് കീഴാറ്റൂർ, സാവിത്രി ശ്രീധരൻ , തുടങ്ങി രാഷ്ട്രീയ സിനിമ നാടക സാംസ്കാരിക മേഖലയിലെ പ്രമുഖരും സഹപ്രവർത്തകരും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു.

ബുധനാഴ്ച 1.05-ന് സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം. സിനിമ- നാടക -സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരും ആരാധകരും നാട്ടുകാരുമെല്ലാം ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെ ടൗണ്‍ഹാളില്‍  മാമുക്കോയക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

തിങ്കളാഴ്ച രാത്രി മലപ്പുറം കാളികാവ് പൂങ്ങോട് ഫുട്ബോള്‍ മത്സരത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News