മണ്ണാര്‍ക്കാട് മുങ്ങിമരിച്ച സഹോദരിമാര്‍ക്ക് നാട് കണ്ണീരോടെ വിട നല്‍കി

മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് മുങ്ങിമരിച്ച സഹോദരിമാര്‍ക്ക് നാട് കണ്ണീരോടെ വിട നല്‍കി. കോട്ടോപ്പാടം അക്കരവീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നൂറ് കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നത്.

ബുധനാഴ്ച ഉച്ചയോടെയാണ് നാടിനെ സങ്കടക്കയത്തിലേക്ക് തള്ളിയിട്ട സഹോദരങ്ങളുടെ വേര്‍പാടുണ്ടായത്. അലക്കാനെത്തിയ അക്കരവീട്ടില്‍ റഷീദിന്റെ മക്കളായ നഷീദ, റമീഷ, റിഷാന എന്നിവര്‍ പെരുങ്കുളത്തിലെ വെള്ളപ്പരപ്പില്‍ മുങ്ങിത്താഴുകയായിരുന്നു. മൂവരെയും നാട്ടുകാര്‍ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകല്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് കുടുംബവീട്ടിലെത്തിച്ച പൊതുദര്‍ശനത്തിന് വെച്ചു. പ്രിയപ്പെട്ടവരെ ഒരു നോക്കു കാണാനും യാത്രാമൊഴിയേകാനുമായി സത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറ് കണക്കിന് ആളുകളാണ് അക്കരവീടിനു ചുറ്റും കാത്ത് നിന്നിരുന്നുനത്.

Also Read:  ഹൃദയാഘാതം; ബ്രസീലിയന്‍ ഇന്‍ഫ്‌ലുവന്‍സര്‍ ലാരിസ ബോര്‍ജസ് അന്തരിച്ചു

ഒരു മണിക്കൂറോളം വീട്ടുമുറ്റത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നൂറ് കണക്കിന് പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. വീട്ടിലെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ഖബറടക്കുന്നതിനായി കോട്ടോപ്പാടം ജുമാമസ്ജിദില്‍ എത്തിച്ചു. ജനാസ നമസ്‌കാരത്തിന് ശേഷം റമീഷ, റിഷാന എന്നിവരുടെ മൃതദേഹം കോട്ടോപ്പാടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ അടുത്തടുത്തായി ഖബറടക്കി. നഷീദയുടെ മൃതദേഹം ഭര്‍തൃനാടായ നാട്ടുകല്ലിലെ പാറമ്മല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും ഖബറടക്കി.

Also Read: ഓണവിപണിയിലും കുടുംബശ്രീ വിജയഗാഥ, 23 കോടിയുടെ വില്‍പ്പന, അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here