
ക്രൂ10 ഡ്രാഗൺ പേടകദൗത്യം വിജയകരം. പേടകം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറക്കി. പസഫിക് സമുദ്രത്തിലാണ് പേടകം തിരിച്ചിറക്കിയത്.
എൻഡ്യൂറൻസ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ക്രൂ ഡ്രാഗൺ കാപ്സ്യൂൾ പസഫിക് സമുദ്രത്തിൽ കാലിഫോർണിയ തീരത്ത് പ്രാദേശിക സമയം രാവിലെ 11:33 നാണ് ലാൻഡ് ചെയ്തത്. നാസയും സ്‌പേയ്സ് എക്‌സും സംയുക്തമായാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.
ALSO READ: ചൊവ്വയിൽ പവിഴപ്പുറ്റോ? ചിത്രം പുറത്ത് വിട്ട് നാസ
കെന്നഡി സ്‌പെയ്സ് സെന്ററിൽ നിന്ന് മാർച്ച് 14ന് പുലർച്ചെ 4.33നാണ് ക്രൂ-10 ഡ്രാഗൺ പേടകം വിക്ഷേപിച്ചത്. നാല് പേരാണ് ദൗത്യ സംഘത്തിലുണ്ടായിരുന്നത്. ആനി മക്‌ലിൻ, നിക്കോളാസ് അയേഴ്‌സ് (നാസ), ടക്കുയ ഒനിഷി (ജപ്പാൻ), കിറിൽ പെസ്കോവ് (റഷ്യ) എന്നിവരാണ് ദൗത്യസംഘത്തിലുള്ളത്. അഞ്ച് മാസം ബഹിരാകാശ നിലയത്തിൽ തങ്ങിയതിന് ശേഷമാണ് സംഘത്തിന്റെ മടക്കം.
ALSO READ : സ്റ്റാര്‍ഷിപ്പില്‍ ചൊവ്വയിലേക്ക്; പരീക്ഷണ ദൗത്യവുമായി ഇറ്റലി
ബഹിരാകാശയാത്രികരിൽ ബഹിരാകാശത്തെ സാഹചര്യങ്ങൾ മൂലമുണ്ടാകുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങൾ, തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്കുള്ള രക്തയോട്ടം, ഭാവിയിലെ ചാന്ദ്ര നാവിഗേഷൻ സാങ്കേതിക വിദ്യകൾ തുടങ്ങിയവയെ കുറിച്ചാണ് സംഘം പഠനം നടത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

