കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് ഒളിംപിക്സിൽ; ആറ് ടീമുകൾ, ടി20 മത്സരങ്ങൾ

OLYMPICS

ലൂസാൻ: ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തണമെന്ന വർഷങ്ങളായുള്ള ആരാധകരുടെ ആവശ്യം ഒടുവിൽ ഔദ്യോഗികമായി അംഗീകരിച്ചു. 2028ലെ ലോസ്‌ ആഞ്ചലസ്‌ ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ഒരു ഇനമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം വന്നു. 128 വർഷത്തെ ഇടവേളയ്‌ക്ക്‌ ശേഷമാണ് ക്രിക്കറ്റ്‌ ഒളിമ്പിക്‌സിലേക്ക്‌ തിരിച്ചുവരുന്നത്.

ഒളിംപിക്സിൽ ടി20 ഫോർമാറ്റിലായിരിക്കും ക്രിക്കറ്റ് മത്സരങ്ങൾ നടത്തുക. പകരക്കാരുൾപ്പെടെ 15 പേരുൾപ്പെടുന്ന ആറ്‌ വീതം ടീമുകൾ വനിതാ–പുരുഷ വിഭാഗങ്ങളിൽ മത്സരിക്കും. യോഗ്യത മാനദണ്ഡങ്ങൾ എങ്ങനെയായിരിക്കും എന്നതിനെ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഒളിംപിക്സിൽ ആതിഥേയരായ അമേരിക്കയ്‌ക്ക്‌ നേരിട്ട്‌ യോഗ്യത ലഭിക്കും. ബാക്കി അഞ്ച്‌ ടീമുകളെ ഒളിംപിക്സ് കമ്മിറ്റി നിഷ്കർഷിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും.

Also Read- ഇടിവെട്ടിയവനെ പാമ്പ് കടിച്ചു! സഞ്ജുവിനും രാജസ്ഥാൻ ടീമിനും പിഴശിക്ഷ; വിനയായത് കുറഞ്ഞ ഓവർനിരക്ക്

ഏറ്റവും ഒടുവിൽ 1900ലെ പാരിസ്‌ ഒളിമ്പിക്‌സിലാണ് ക്രിക്കറ്റ് ഒരു കായികയിനമായി ഉൾപ്പെടുത്തിയിരുന്നത്. ഫ്രാൻസും ഗ്രേറ്റ്‌ ബ്രിട്ടനും തമ്മിലായിരുന്നു അന്ന്‌ മത്സരം.

ഇത്തവണ ക്രിക്കറ്റിനെ കൂടാതെ ബേസ്‌ബോൾ, ഫ്ലാഗ്‌ ഫുട്‌ബോൾ, സ്‌ക്വാഷ്‌, ലാക്രോസ് എന്നിവയും 2028 ഒളിമ്പിക്സിൽ പുതിയ മത്സരയിനങ്ങളാകും. ക്രിക്കറ്റ്‌ ഒളിംപിക്സിൽ ഉൾപ്പെടുത്തിയതോടെ ഇന്ത്യയുടെ മെഡൽ സാധ്യത വർദ്ധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News