വിമർശനങ്ങൾ വിനയായി, സച്ചിൻ്റെ മകൻ അർജുനെയെങ്കിലും വെറുതെ വിടണേ എന്ന് ക്രിക്കറ്റ് ആരാധകർ; പരിശീലകൻ യോഗ് രാജ് സിങിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം

ക്രിക്കറ്റ് ഇതിഹാസങ്ങളായ കപിൽദേവ്, മഹേന്ദ്രസിങ് ധോണി എന്നിവർക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ മുൻ ഇന്ത്യൻ താരം യോഗ് രാജ് സിങിനെതിരെ രൂക്ഷ വിമർശനമുയർത്തി ക്രിക്കറ്റ് ആരാധകർ. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറിൻ്റെ മകനായ അർജുൻ തെണ്ടുക്കറിനെ എങ്കിലും നിങ്ങൾ വെറുതെ വിടണമെന്ന അഭ്യർഥനയുമായാണ് ക്രിക്കറ്റ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുള്ളത്. ഐപിഎല്ലിലൂടെ അരങ്ങേറ്റം കുറിച്ച അർജുൻ തെണ്ടുൽക്കറിൻ്റെ പരിശീലകനും മുൻ ഇന്ത്യൻതാരം യുവ് രാജ് സിങിൻ്റെ പിതാവുമാണ് യോഗ് രാജ് സിങ്.  മകനെ ക്രിക്കറ്റ് പരിശീലിപ്പിക്കണമെന്ന ആവശ്യവുമായി സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ യോഗ് രാജ് സിങിനെ സമീപിച്ചിരുന്നതായി യുവ് രാജ് സിങ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ALSO READ: ജാമ്യത്തിൽ ഇറങ്ങി മധ്യപ്രദേശിലേക്ക് മുങ്ങി: പിന്നാലെ കേരള എക്സൈസ് സംഘത്തിന്റെ കൈകളിലേക്ക്

ഈ സാഹചര്യത്തിലാണ് കപിൽദേവ്, ധോണി എന്നീ മുൻ ക്രിക്കറ്റ് താരങ്ങളെ വിമർശിച്ച യോഗ് രാജ് സിങിൻ്റെ പരാമർശങ്ങൾ മുൻനിർത്തി സച്ചിൻ്റെ മകനെയെങ്കിലും നിങ്ങൾ വെറുതെ വിടണമെന്ന് ക്രിക്കറ്റ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്.  അതേസമയം, സച്ചിൻ്റെ മകനെ പരിശീലിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും യോഗ്‌രാജ് സിങ് നേരത്തെ പ്രതികരിച്ചിരുന്നു.  ‘ആരെങ്കിലും കൽക്കരി ഖനിയിൽ വജ്രം കണ്ടിട്ടുണ്ടോ? കൽക്കരി തന്നെയാണ് കാലക്രമേണ വജ്രമായി രൂപാന്തരം പ്രാപിക്കുന്നത്. അത് കൃത്യമായ സ്ഥലത്താണ് വന്നുചേരുന്നതെങ്കിൽ, കാലാന്തരത്തിൽ അമൂല്യമായ വജ്രമായി മാറും.

ALSO READ: സംവിധായകൻ രഞ്ജിത്തിനു മേൽ ചുമത്തിയ കുറ്റം സംഭവം നടന്ന കാലത്ത് ജാമ്യം ലഭിക്കുമായിരുന്നത്, അറസ്റ്റു ചെയ്താലും ജാമ്യം നൽകേണ്ടി വരും; കേസ് ഹൈക്കോടതി തീർപ്പാക്കി

അതിൻ്റെ മൂല്യമറിയാത്ത ഒരാളുടെ കൈവശമാണ് അത് എത്തിച്ചേരുന്നതെങ്കിലോ, നശിച്ചുപോകും’ – അർജുൻ തെണ്ടുൽക്കറിൻ്റെ പരിശീലനവുമായി ബന്ധപ്പെട്ടുള്ള യോഗ് രാജ് സിങിൻ്റെ വാക്കുകളാണിത്.  എന്നാൽ, യോഗ്‌രാജിൻ്റെ  ഉപമയോ അർജുൻ തെൻഡുൽക്കറിനെ പരിശീലിപ്പിക്കുന്നതോ ആരാധകർക്ക് അത്രകണ്ട് രസിച്ചിട്ടില്ല. ‘യോഗ്‌രാജ് സിങ്ങാണ് അർജുൻ തെൻഡുൽക്കറിനെ പരിശീലിപ്പിക്കുന്നതെന്ന് കേട്ടു. അത് ശരിയാണെങ്കിൽ, അർജുന് എല്ലാവിധ ആശംസകളും’ – ഒരു ആരാധകൻ ട്രോൾരൂപത്തിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News