
സമൂഹമാധ്യമങ്ങളിൽ വലിയ വിമർശങ്ങൾക്ക് വിധേയനാകുന്ന മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ട്യയ്ക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ഐപിഎല്ലിൽ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ കളിക്കാതിരുന്ന താരത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് അശ്വിൻ അദ്ദേഹത്തെ പിന്തുണച്ച് എത്തിയത്.
സോഷ്യൽ മീഡിയയിലെ ബഹളങ്ങൾ നേരിടാൻ നല്ല തൊലിക്കട്ടി വേണമെന്ന് പറഞ്ഞ ടെസ്റ്റ് ഇതിഹാസം താരങ്ങൾക്കെതിരെ ഉള്ള അതിരുവിട്ട വിമർശനങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. സീസണിലെ മുംബൈ ഇന്ത്യൻസിന്റെ മോശം പ്രകടനത്തെ പറ്റി സംസാരിക്കവെ, ടീം മോശം സമയത്തിലൂടെ കടന്നു പോകുമ്പോൾ നായകനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും കൂട്ടിചേർത്തു.
Also Read: ആര് നയിക്കും? പഞ്ചാബിനെതിരായ മത്സരത്തിൽ നായകനെ തേടി മുംബൈയുടെ നെട്ടോട്ടം
നേരത്തെ മുംബൈ ഇന്ത്യൻസ് സഹതാരമായ ശാർദൂൽ താക്കൂറും ഹാർദിക്കിന് പിന്തുണയുമായി എത്തി. പരുക്ക് കാരണം ആണ് താരം കുറച്ച് മത്സരങ്ങളിൽ നിന്നും വിട്ടുനിന്നതെന്നു പറഞ്ഞ താരം കഠിനമായി പരിശീലനം നടത്തുന്ന താരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ അടുത്ത മത്സരത്തിൽ മടങ്ങിയെത്തുമെന്ന പ്രതീക്ഷയുണ്ടെന്നും പറഞ്ഞു.നേരത്തെ ഹാർദിക്കിന്റെയും സൂര്യകുമാർ യാദവിന്റെയും അഭാവത്തിൽ ജസ്പ്രീത് ബുംറ നയിച്ച മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിങ്സിനെ ഇന്നലെ ധർമ്മശാലയിൽ നടന്ന മത്സരത്തിൽ തോല്പിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

