ടീമിന് വേണ്ടി സെഞ്ച്വറി മോഹം ഉപേക്ഷിച്ചു; സഞ്ജുവിനെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം

sanju-samson

ഇന്നലെ നടന്ന നിർണായകമായ ഐപിഎൽ മത്സരത്തിൽ ഡൽഹിക്കെതിരെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ചെന്നൈ സൂപ്പർകിങ്സിനെ വിജയത്തിലെത്തിച്ച സഞ്ജു സാംസണിന്റെ പ്രകടനത്തെ അഭിനന്ദിച്ചു സുനിൽ ഗവാസ്കർ. നിർണായക മത്സരത്തിൽ പുറത്താകാതെ 87 റൺസ് നേടിയ താരത്തിന്റെ നിസ്വാർത്ഥതയെ വാനോളം പുകഴ്ത്തി രംഗത്തുവന്നിരിക്കുന്നത് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ ആണ്. വ്യക്തിഗത നേട്ടങ്ങൾക്കുപകരം ടീമിനായി കളിക്കുന്ന മനോഭാവമാണ് മികച്ച കളിക്കാരനെ വേറിട്ട് നിർത്തുന്നതെന്ന് ഗാവസ്കർ അഭിപ്രായപ്പെട്ടു. .

മത്സരത്തിൽ 52 പന്തിൽ 87 റൺസ് നേടി പുറത്താകാതെ നിന്ന സഞ്ജു, സെഞ്ച്വറി നേടാനുള്ള അവസരം ഉണ്ടായിരുന്നുവെങ്കിലും അതിന് ശ്രമിച്ചില്ല. മത്സര ശേഷം അതിനെ പറ്റി ചോദിച്ചപ്പോൾ സെഞ്ച്വറിക്കായി ശ്രമിക്കണമെങ്കിൽ തനിക്കു സ്വാർത്ഥനാകേണ്ടി വരും എന്നാണ് താരം വ്യക്തമാക്കിയത്. ടീമിന്റെ ജയമാണ് പ്രധാനമെന്ന നിലപാടാണ് താൻ എടുത്തതെന്നും സഞ്ജു പറഞ്ഞു.

മത്സരത്തിൽ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 17.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം എളുപ്പത്തിൽ മറികടന്നു. ഓപ്പണർ ആയി ഇറങ്ങിയ സഞ്ജു സാംസൺ 52 പന്തിൽ പുറത്താകാതെ 87 റൺസ് നേടി. 7 ഫോറും 6 സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News