ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോള്‍ജിയേഴ്സിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കാട്ടാക്കട എം എസ് സ്‌പോര്‍ട്‌സ് ഹബില്‍ വച്ചാണ് ടൂർണമെന്റ് സംഘടിപ്പിച്ചത് . ടൂര്‍ണമെന്റ് നെയ്യാര്‍ മെഡിസിറ്റി ഫിനാന്‍സ് ഡയറക്ടര്‍ വിഷ്ണു ഉദ്‌ഘാടനം ചെയ്തു. അനന്തപുരി സോള്‍ജിയേഴ്സിന്റെ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ALSO READ: ബിവറേജ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി രക്ഷിതാവ്

നെയ്യാര്‍ മെഡിസിറ്റിയും അനന്തപുരി സോള്‍ജിയേഴ്സും സംയുക്തമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. സംഘടനയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് രാഹുല്‍, ട്രഷറര്‍ അഭിലാഷ്, മഹേഷ്, വിനീത്, ആനന്ദ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു .

അതേസമയം, ലഹരി വിൽപ്പന നടത്തുന്നുവെന്ന പരാതിയെ തുടർന്ന്, താമരശ്ശേരി പുതുപ്പാടിയിൽ അനധികൃത കച്ചവടസ്ഥാപനങ്ങൾ അടപ്പിച്ചു. പ്രദേശത്തെ രണ്ടു സ്ഥാപനങ്ങളാണ് പൊലീസും, പഞ്ചായത്ത് അധികൃതരും ചേർന്ന് അടച്ചു പൂട്ടിയത്. കഴിഞ്ഞദിവസം, ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നിരുന്നു.

പുതുപ്പാടി പഞ്ചായത്ത് ബസാറിലെ അൽഅമീൻ മിനി മാർട്ട്, നൈസ് ലുക് സലൂൺ എന്നീ സ്ഥാപനങ്ങളാണ് എന്നിവയാണ് നാട്ടുകാർ പൂട്ടിച്ചത്. നൈസ് സലൂൺ എന്ന ഇക്ബാലിൻ്റെ ഉടമസ്ഥതയിലുള്ള ബാർബർ ഷോപ്പ് രാത്രി രണ്ടു മണി വരെ തുറന്നു പ്രവർത്തിക്കുകയും, ഇവിടെ ദൂരസ്ഥലങ്ങളിൽ നിന്നു പോലും യുവാക്കൾ എത്തിച്ചേരുകയും ചെയ്തിരുന്നു, കഴിഞ്ഞ ദിവസം ലഹരിവിരുദ്ധ പ്രവർത്തകരെ കണ്ട് എം ഡി എം എ പേക്കറ്റുകൾ ഉപേക്ഷിച്ച് യുവാക്കൾ ഓടി മറഞ്ഞതും ഈ സ്ഥാപനത്തിൻ്റെ മുന്നിൽ നിന്നായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

ALSO READ: അഡ്വഞ്ചർ ടൂറിസം; കോഴിക്കോട് റിവർ വേൾഡ് അഡ്വഞ്ചർ പാർക്ക് മന്ത്രി മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു

ഇതുകൂടാതെ, മിനിമാർട്ട് ഉടമ റഫീഖിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്കു നേരെ ആക്രമം നടത്തിയതായും നാട്ടുകാർ ആരോപിക്കുന്നു. കട കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നുണ്ടെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ലഹരി വിരുദ്ധ സമിതി പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി.

പഞ്ചായത്ത് ബസാറിനോട് ചേർന്ന ഒഴിഞ്ഞ പറമ്പിലെ കെട്ടിടത്തിന് ചുറ്റുമുള്ള കാടുവെട്ടി തെളിയിച്ച് ലഹരിവിരുദ്ധ ബോർഡ് സ്ഥാപിച്ചതിനെ തുടർന്ന് ലഹരി വിൽപ്പന സംഘത്തിൻ്റെ ആക്രമത്തിൽ മൂന്നു പേർക്ക് പരുക്കേറ്റിരുന്നു. സംഭവത്തിൽ റഫീഖിൻ്റെ പേരിൽ താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News