ബംഗ്ലാദേശിനെതിരായ ലോകപ്പ് മത്സരത്തിൽ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ മൂന്നാം ജയം

ബംഗ്ലാദേശിനെതിരായ ലോകപ്പ് മത്സരത്തിൽ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ മൂന്നാം ജയം. മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് ജയിച്ചത്. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 246 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് 42.5 ഓവറിലാണ് മറികടന്നത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍, ഡെവോണ്‍ കോണ്‍വെ, ഡാരില്‍ മിച്ചല്‍ എന്നിവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ALSO READ: ഇസ്രയേല്‍ മിസൈല്‍ ആക്രമണം; മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 9 വിക്കറ്റ് നഷ്ടത്തിലാണ് 245 റണ്‍സ് എടുത്തത്. പതിഞ്ഞ തുടക്കമായിരുന്നു ബംഗ്ലാദേശിന്റേത്. മുഷ്ഫിഖര്‍ റഹീമിന്റെ അര്‍ധ സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്റെ ബാറ്റിങ് മികവിലുമാണ് ടീം ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News