ഓസീസ് ബാറ്റിങ് പതര്‍ച്ചയോടെ തുടങ്ങി, ആദ്യ ഓവറുകള്‍ എറിഞ്ഞൊതുക്കി ഇന്ത്യന്‍ ബോളര്‍മാര്‍, ഒരു വിക്കറ്റ് വീ‍ഴ്ത്തി

ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിലെ ആദ്യ ഓവറുകളില്‍ മികച്ച പ്രകടനം കാ‍ഴ്ചവെച്ച് ഇന്ത്യന്‍ ബോളര്‍മാര്‍. എതിരാളികളായ ഓസീസിന് ആദ്യ ആര് ഓവറില്‍ നേടാനായത് 16 റണ്‍സ് മാത്രം.  ടോസ് നേടി ബറ്റിങ് തെരഞ്ഞെടുത്ത തീരുമാനം തെറ്റായോ എന്ന് തോന്നിപ്പിക്കും വിധമാണ് ബാറ്റര്‍മാരുടെ പ്രകടനം.

ALSO READ: ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ നടി ഇസ്രയേലിൽ കുടുങ്ങി

മൂന്നോവര്‍ വീതമെറിഞ്ഞ ബുമ്രയും സിറാജും ചേര്‍ന്ന് ബാറ്റര്‍മാരെ വരിഞ്ഞ് മുറുക്കുകയാണ്.  ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ ബുമ്ര കൊഹ്ലിയുടെ കൈകളിലെത്തിച്ചു. 7 റണ്‍സ് മാത്രമാണ്  ബുമ്ര വ‍‍ഴങ്ങിയത്. സിറാജ് ഒരു മെയ്ഡെന്‍ ഓവര്‍ ഉള്‍പ്പെടെ 9 റണ്‍സ് വിട്ടുനല്‍കി. ഡേവിഡ് വാര്‍ണറും സ്റ്റീവെന്‍ സ്മിത്തുമാണ് ഇപ്പോള്‍ ക്രീസില്‍ നില്‍ക്കുന്നത്.

ALSO READ: ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ നടി ഇസ്രയേലിൽ കുടുങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here