പ്രതിരോധം തുടർന്ന് പാകിസ്ഥാൻ; സെഞ്ചുറി നേടി അബ്ദുള്ള ഷഫീഖ്

ശ്രീലങ്കയ്ക്കെതിരെ 345 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്ഥാന് പ്രതീക്ഷ നൽകി ഓപ്പണർ അബ്ദുള്ള ഷെഫീക്കിന്റെ സെഞ്ച്വറി. 97 പന്തിലായിരുന്നു അബ്ദുള്ളയുടെ സെഞ്ച്വറി.

Also Read : അടിയോടടി:ഹൈദരാബാദിൽ ലങ്കൻ സെഞ്ചുറി ഷോ ! പാകിസ്ഥാന് വൻ വിജയലക്ഷ്യം

പവർപ്ലേ അവസാനിക്കുമ്പോളേക്കും പാകിസ്ഥാൻ്റെ രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. ഓപ്പണർ ഇമാം ഉൾ ഹഖ് 12 റണ്ണിനും ക്യാപ്റ്റൻ ബാബർ അസം 10 റണ്ണിനുമാണ് പുറത്തായത്. ഇരുവരുടെയും വിക്കറ്റുകൾ നേടിയത് ലങ്കൻ പേസറായ ദിൽഷൻ മധുശങ്കയാണ്.

നേരത്തെ കുശാൽ മെൻഡിസിൻ്റെയും സമരവിക്രമയുടെയും സെഞ്ച്വറി മികവിൽ ശ്രീലങ്ക 344 എന്ന കൂറ്റൻ സ്കോറിലെത്തിയിരുന്നു. 77 പന്തിൽ 122 റൺസ് ആണ് കുശാൽ മെൻഡിസ് നേടിയത്. 82 ബോളിലാണ് സമരവിക്രമ തൻ്റെ ആദ്യത്തെ ഏകദിന സെഞ്ചുറി നേടിയത്. 89 പന്തുകളിൽ 109 റൺസ് എടുത്ത ശേഷമാണ് സമരവിക്രമ ഹസൻ അലിക്ക് മുൻപിൽ കീഴടങ്ങിയത്

Also Read : ഇസ്രയേലിലെ ഇന്ത്യക്കാരുടെ സംരക്ഷണം ഉറപ്പാക്കണം:ജോസ് കെ മാണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News