അഭിഷേക് ശർമ്മയ്ക്ക് ലോകകപ്പ് നഷ്ടമാകുമോ? വയറിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

abhishek-sharma-history

മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യൻ നിരയിൽ ഏറെ പ്രതീക്ഷയുള്ള താരമാണ് ഓപ്പണർ കൂടിയായ അഭിഷേക് ശർമ്മ. എന്നാൽ ഇന്ത്യൻ ക്യാംപിൽ ആശങ്ക വിതച്ചുകൊണ്ടാണ് അഭിഷേക് ശർമ്മ രോഗബാധിതനാകുന്നത്. വയറ്റിലെ അണുബാധയെ തുടർന്ന് അഭിഷേക് ശർമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ടി20യിലും ഏകദിനത്തിലും വെടിക്കെട്ട് ബാറ്റിങ്ങിലൂടെ എതിരാളികളുടെ പേടിസ്വപ്നമാണ് അഭിഷേക് ശർമ്മ. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വയറിന് സുഖമില്ലാതായതോടെ, പരിശീലനത്തിന് പോലും അഭിഷേക് എത്തിയിരുന്നില്ല. അഭിഷേകിന് എന്ത് സംഭവിച്ചുവെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നില്ലെങ്കിലും, കഴിഞ്ഞദിവസം ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

Also Read- T20 World Cup 2026: സഞ്ജുവിന് അവസരം| അഭിഷേക് ശർമയ്ക്ക് പകരം ഡൽഹിയിൽ കളിക്കുമോ?

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ അമേരിക്കയെ തോൽപ്പിച്ചിരുന്നു. രണ്ടാമത്തെ മത്സരം നാളെ നമീബിയയ്ക്കെതിരെയാണ്. അതിനിടെയാണ് അഭിഷേക് ശർമ്മ രോഗബാധിതനായിരിക്കുന്നത്. ഇത് ഇന്ത്യൻ ക്യാംപിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.

“വയറ്റിൽ അണുബാധയെത്തുടർന്ന് അഭിഷേകിനെ ദില്ലിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗകാരണം കണ്ടെത്താനുള്ള പരിശോധനകൾ നടന്നുവരികയാണ്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നത് സംബന്ധിച്ച് ഒരു വിവരവും ലഭ്യമല്ല. നാളത്തെ മത്സരത്തിൽ കളിക്കുമോയെന്ന കാര്യത്തിലും വ്യക്തതയില്ല,” ബിസിസിഐ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News