ഡക്കുകൾക്ക് ഇടയിലും ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് അഭിഷേക് ശർമ്മ

abhishek-sharma-history

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ടി20 ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി. അവസാനത്തെ ഏഴ് ടി 20 മത്സരങ്ങളിൽ നാലിലും പൂജ്യത്തിനു പുറത്തയെങ്കിലും അദ്ദേഹം നമ്പർ വൺ സ്ഥാനത്ത് തുടരുകയാണ്.ടി20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ യുഎസിനെതിരെ ഗോൾഡൻ ഡക്കിന് പുറത്തായ അഭിഷേക് ശർമ്മ, തുടർന്ന് നമീബിയക്കെതിരായ മത്സരത്തിൽ ആരോഗ്യപ്രശ്നങ്ങളാൽ പുറത്തിരുന്നു. പിന്നെ നടന്ന പാകിസ്താനെതിരായ മത്സരത്തിലും അദ്ദേഹം ഡക്കിന് പുറത്തായി.

ഇതിനിടെ, വിക്കറ്റ് കീപ്പർ-ബാറ്റർ ഇഷാൻ കിഷൻ, ലോകകപ്പിൽ നേടിയ തുടർച്ചയായ രണ്ടു അർധസെഞ്ചുറികളുടെ പിൻബലത്തിൽ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു.ശ്രീലങ്കൻ താരം പാത്തും നിസ്സംഗ ഓസ്ട്രേലിയക്കെതിരെ കാൻഡിയിൽ നേടിയ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ മൂന്നാം സ്ഥാനത്തെത്തി.

Also Read: കരുതലോടെ പാകിസ്ഥാൻ; കരുത്ത് കാട്ടാൻ ദക്ഷിണാഫ്രിക്ക

പുതുക്കിയ ടി20 ഓൾറൗണ്ടർ റാങ്കിംഗിൽ സിംബാബ്‌വെ നായകൻ സിക്കന്ദർ റസയെ മറികടന്നു പാകിസ്താന്റെ സൈം അയ്യൂബ് വീണ്ടും ഒന്നാം സ്ഥാനത്തെത്തി. പുതിയ റാങ്കിംഗിൽ നേപ്പാളിന്റെ ദിപേന്ദ്ര സിംഗ് ഐറി രണ്ട് സ്ഥാനങ്ങൾ ഉയർന്ന് നാലാം സ്ഥാനത്തെത്തിയത് ശ്രദ്ധേയമായി. ബൗളർ റാങ്കിംഗിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്;ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ വരുൺ ചക്രവർത്തിക്ക് കനത്ത വെല്ലുവിളിയുയർത്തിക്കൊണ്ട് അഫ്ഗാനിസ്ഥാൻ സ്പിന്നർ റഷീദ് ഖാൻ ഒരു സ്ഥാനം ഉയർന്ന് രണ്ടാമതായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News