ഇന്ത്യൻ യുവരാജിന് ശേഷം ഇനി കനേഡിയൻ യുവരാജ്; ലോകകപ്പിൽ തരംഗമായി യുവരാജ് സമ്ര

ലോകകപ്പും യുവരാജ് എന്ന പേരും തമ്മിലുള്ള പൊരുത്തം അവസാനിക്കുന്നില്ല. ഒരു ദശകം മുൻപ് വരെ ക്രിക്കറ്റ് ലോകകപ്പ് വേദികളിൽ നിറഞ്ഞു നിന്നത് ഇന്ത്യൻ താരം യുവരാജ് സിങിന്റെ പേരായിരുന്നെങ്കിൽ ഇന്ന് മറ്റൊരു യുവരാജ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്നു.

ഇന്ത്യൻ വംശജനായ കനേഡിയൻ താരം യുവരാജ്  സമ്രയാണ് ലോക ക്രിക്കറ്റിനെ തന്റെ ഒറ്റ ഇന്നിങ്‌സ് കൊണ്ട് പിടിച്ചുകുലുക്കിയത്. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ന്യൂസീലാൻഡിനെതിരെയുള്ള മത്സരത്തിലാണ് സമ്ര വിശ്വരൂപം പൂണ്ടത്. വെറും 65 പന്തിൽ 11 ഫോറും 6 സിക്‌സും ഉൾപ്പെടെ 110 റൺസെടുത്ത സമ്ര പുരുഷ ടി20 ലോകകപ്പ് ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ആദ്യ അസോസിയേറ്റ് രാജ്യത്തെ താരമെന്ന നേട്ടം മാത്രമല്ല സ്വന്തം പേരിലാക്കിയത്. ഒപ്പം ടി 20 ലോകകപ്പിൽ സെഞ്ച്വറി അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായി ബ്രാംപ്ടൺ സ്വദേശിയായ 19-കാരൻ.

Also Read: സമ്രയുടെ റെക്കോർഡ് സെഞ്ചുറി; ന്യൂസീലാൻഡിനെതിരെ കാനഡയ്ക്ക് മികച്ച സ്കോർ!

എന്നാൽ ഇന്ത്യൻ ഇതിഹാസവുമായി സമ്രയുടെ ബന്ധം ഇവിടെ അവസാനിക്കുന്നില്ല. അദ്ദേഹത്തിന് യുവരാജ് എന്ന പേര് കിട്ടിയതിനു പിന്നിലും ഒരു യുവരാജ് സിംഗ് ട്വിസ്റ്റ് ഉണ്ട്. ഇന്ത്യൻ താരത്തിന്റെ ആരാധകനായ സമ്രയുടെ പിതാവ് സിംഗിനോടുള്ള ആരാധന കൊണ്ടാണ് 2006 ഇത് ജനിച്ച തന്ടെ മകന് യുവരാജെന്ന പേരിട്ടത് തന്നെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News