
ലോകകപ്പ് ഗ്രൂപ്പ് ബി മത്സരത്തിൽ അയർലൻഡിനെ 67 റൺസിന് തകർത്തു ഓസ്ട്രേലിയ. 183 റൺസ് വിജയലക്ഷ്യവുമായി കൊളംബോയിൽ ബാറ്റു ചെയ്ത അയർലണ്ട് 115 റൺസിന് പുറത്തായി. നാല് വിക്കറ്റുകൾ വീതം വീഴ്ത്തിയ നാഥാൻ എല്ലിസും സ്പിന്നർ ആദം സാംപയുമാണ് അയർലൻഡിനെ തകർത്തത് . വാലറ്റത്ത് 29 പന്തിൽ 41 റൺസെടുത്ത ജോർജ് ടോക്‌റേല്ലിനൊഴികെ മറ്റു ഐറിഷ് താരങ്ങൾക്കാർക്കും ഓസിസ് ബൗളിങ്ങിന് മുൻപിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുൻ ചാമ്പ്യന്മാർ 20 ഓവറിൽ 6 വിക്കറ്റുകൾ നഷ്ടത്തിൽ 182 റൺസ് നേടി. ട്രാവിസ് ഹെഡ് പരാജയപ്പെട്ടപ്പോൾ സഹ ഓപ്പണർ ജോഷ് ഇംഗ്ലിസ് (37) തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. മധ്യ ഓവറുകളിൽ മാർക്കസ് സ്റ്റോയ്നിസ് 45 റൺസുമായി തിളങ്ങി. അയർലൻഡ് ബൗളർമാരിൽ മാർക്ക് അഡയർ രണ്ട് വിക്കറ്റ് നേടി തിളങ്ങി . ജോർജ് ഡോക്ക്രെൽ, ഹാരി ടെക്റ്റർ, മാത്ത്യു ഹംഫ്രീസ് എന്നിവരും വിക്കറ്റുകൾ നേടി ടീമിന് പിന്തുണ നൽകുകയായിരുന്നു.
ഇതോടെ ആതിഥേയരായ ശ്രീലങ്കയെ പിന്തള്ളി ഓസ്ട്രേലിയ ഗ്രൂപ്പിൽ ഒന്നാമതെത്തി. ഒപ്പം പ്രമുഖ താരങ്ങളുടെ അഭാവവും പാകിസ്ഥാൻ പരമ്പരയിലെ തോല്വിയുടെയും പേരിൽ ഓസ്‌ട്രേലിയൻ ടീമിനെ എഴുതിത്തള്ളിയവർക്കുള്ള മറുപടി കൂടിയായി ഈ വിജയം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

