തീപാറുന്ന ബാറ്റിംഗ് : ഷഹീൻ അഫ്രിദിയെ ഒരോവറിൽ 21 റൺസ് അടിച്ച് ബാബർ അസം

babar-azam

ഇന്ത്യ–ശ്രീലങ്കയിൽ നടക്കുന്ന ടി 20 ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുക്കുമോയെന്ന അനിശ്ചിതത്വങ്ങൾക്കിടയിലും, ശ്രദ്ധേയമായി മുൻ നായകൻ ബാബർ അസമിന്റെ പ്രകടനം. നിരാശാജനകമായ ബിഗ് ബാഷ് ലീഗ് പ്രകടനത്തിന് ശേഷം ആത്മവിശ്വാസം പാകിസ്ഥാൻ നെറ്റ്സിൽ കഠിന പരിശീലനത്തിലാണ് ബാബർ. ഇതിന്റെ ഭാഗമായി നടന്നപരിശീലന മത്സരത്തിൽ , സ്റ്റാർ പേസർ ഷഹീൻ ഷാ അഫ്രിദിയെ ബാബർ അടിച്ചുതകർത്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഒരു ഓവറിൽ രണ്ടു സിക്സറുകളും രണ്ടു ഫോറും അടക്കം 21 റൺസാണ് ബാബർ നേടിയത്.

അതേസമയം, ലോകകപ്പിൽ സൽമാൻ അലി അഘയാണ് പാകിസ്ഥാൻ ടീമിനെ നയിക്കുക. ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ നടക്കുന്ന ടൂർണമെന്റിൽ പാകിസ്ഥാന്റെ ഗ്രൂപ്പ് മത്സരങ്ങൾ ശ്രീലങ്കയിലാണ് നടക്കുക. ബംഗ്ലാദേശ് പുറത്തായതിന് പിന്നാലെ, പാകിസ്ഥാൻ പങ്കെടുക്കുമോ എന്നതിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുമെന്ന് പി.സി.ബി ചെയർമാൻ മോഹ്‌സിൻ നഖ്വി വ്യക്തമാക്കി. പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം, തീരുമാനം വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ ഉണ്ടാകുമെന്നാണ് അറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News