മുംബൈയിൽ കരീബിയൻ ചുഴലിക്കാറ്റ്! തകർന്നടിഞ്ഞത് അനവധി റെക്കോർഡുകൾ

ലോകകപ്പിലെ സൂപ്പർ എട്ട് ഘട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ചു വിജയം കൈവരിച്ചു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ സിംബാബ്‌വെയെതിരെ നടന്ന മത്സരത്തിൽ കരീബിയൻ പട 254/6 എന്ന റെക്കോർഡ് സ്കോർ ഉയർത്തി.

ഷിമ്രോൺ ഹെറ്റ്മയർ 34 പന്തിൽ 85 റൺസ് നേടി ഇന്നിംഗ്സിന് കരുത്ത് പകർന്നു. റോവ്മാൻ പൗവൽ 35 പന്തിൽ 59 റൺസ് നേടി മികച്ച പിന്തുണ നൽകി. ഷെർഫെയ്ൻ റദർഫോർഡും (13 പന്തിൽ 31)യും റൊമാരിയോ ഷെപ്പേഡും (10 പന്തിൽ 21) അവസാന ഓവറുകളിൽ അതിവേഗം റൺസുകൾ കൂട്ടിച്ചേർത്തതോടെ വെസ്റ്റിൻഡീസ് 250 കടന്നു. മറുപടിയായി സിംബാബ്‌വെ 147 റൺസിൽ ഓൾഔട്ട് ആയി. ഗുഡാകേഷ് മൊട്ടി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ അകീൽ ഹൊസൈൻ മൂന്ന് വിക്കറ്റ് നേടി.

ടി20 ലോകകപ്പ് ചരിത്രത്തിൽ 250-ത്തിന് മുകളിലുള്ള സ്കോർ നേടുന്ന രണ്ടാമത്തെ ടീമാണ് വിൻഡീസ് . 2007ലെ ഉദ്ഘാടന പതിപ്പിൽ ശ്രീലങ്ക കെനിയക്കെതിരെ 260 റൺസ് നേടിയിരുന്നു. ടെസ്റ്റ് പദവി ഉള്ള രാജ്യത്തിനെതിരെ ടി20 ലോകകപ്പിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡും ഇതോടെ വെസ്റ്റിൻഡീസ് സ്വന്തമാക്കി.

Also Read: ടി20 ലോകകപ്പ് 2026: വാങ്കഡെയിൽ സിംബാബ്‌വെയെ തകർത്ത് വിൻഡീസ്

സിംബാബ്‌വെയെതിരെ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നേടുന്ന ഉയർന്ന സ്കോർ എന്ന ഇന്ത്യൻ ടീമിന്റെ (234/2) റെക്കോർഡും ഇതോടെ വിൻഡീസ് മറികടന്നു. കൂടാതെ, ഇന്നിംഗ്സിൽ 19 സിക്‌സുകൾ അടിച്ച വെസ്റ്റിൻഡീസ്, ഫുൾ മെമ്പർ ടീമുകൾ തമ്മിലുള്ള ടി20 ലോകകപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടുന്ന റെക്കോർഡും സ്വന്തമാക്കി.

വാങ്കഡെ സ്റ്റേഡിയത്തിലെ 217 ടി20 മത്സരങ്ങളിലായി ഇതാദ്യമായാണ് ഒരു ടീം 250 കടക്കുന്നത്. ടൂർണമെന്റിൽ ഇതുവരെ എല്ലാ ലീഗ് മത്സരങ്ങളും ജയിച്ച വെസ്റ്റിൻഡീസ്, സെമിഫൈനലിലേക്ക് മുന്നേറുകയാണ്. 10 വർഷത്തിന് ശേഷം സെമിയിൽ പ്രവേശിക്കാൻ കരീബിയൻ ടീമിന് ഇതോടെ സ്വർണാവസരം ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News