ഇന്ത്യൻ ബാറ്റിങ്ങിന് മുന്നിൽ ഉത്തരം മുട്ടി ന്യൂസിലാൻഡ്; അടുത്ത സ്റ്റോപ്പ് ഗുവാഹാട്ടി

റായ്പൂരിൽ നടന്ന പരമ്പരയിലെ രണ്ടാം ടി 20 പോരാട്ടത്തിൽ ഇന്ത്യ ലക്ഷ്യം അനായാസം മറികടന്നപ്പോൾ, സൂര്യകുമാർ യാദവിന്റെ ബാറ്റ് കൈയിൽ എടുത്ത് ഒന്ന് തിരിച്ച് നോക്കിയ ടിം സൈഫർട്ടിന്റെ മുഖഭാവത്തിൽ തന്നെ എല്ലാം വ്യക്തമായിരുന്നു. റൺമല ഉണ്ടാക്കിയിട്ടും വലിയ മാർജിനിൽ തോൽക്കേണ്ടിവരുന്ന അവസ്ഥ വിശദീകരിക്കാൻ ആകാതെ കുഴങ്ങുകയാണ് ന്യൂസിലാൻഡ്. 190 റൺസ് പിന്തുടർന്ന് 48 റൺസിന് തോൽക്കുക, 200-ന് മുകളിൽ സ്കോർ ചെയ്ത് 28 പന്ത് ശേഷിക്കെ മത്സരം കൈവിടുക – ഇന്ത്യൻ ബാറ്റിംഗ് ആഴവും ആക്രമണശേഷിയും സന്ദർശകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

ഇന്ത്യക്ക് ചിത്രം മറിച്ചാണ്. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പ് കിരീട സംരക്ഷണത്തിന് മുന്നോടിയായ ഈ ഘട്ടം സ്വപ്നസമാനമാണ്. അഭിഷേക് ശർമ്മയുടെ നിർഭയ ബാറ്റിംഗ്, റിങ്കു സിംഗിന്റെ ഫിനിഷിംഗ് മികവ്, സൂര്യകുമാർ യാദവിന്റെ തിരിച്ചുവരവ് – എല്ലാം ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് തെളിയിക്കുന്നു. ഇത്രയും ആഴമുള്ള ലൈനപ്പിൽ ഇഷാൻ കിഷൻ പോലും ലോകകപ്പ് ഇലവനിൽ ഉറപ്പില്ലാത്ത നിലയിലാണ്.

Also Read: ചീട്ടുകൊട്ടാരം പോലെ തകർന്ന് ബാറ്റിങ്ങ് നിര! രഞ്ജി ട്രോഫിയിൽ കേരളത്തിന് ഇന്നിങ്സ് തോൽവി

ജനുവരി 25-ന് ഗുവാഹത്തിയിലെ ബർസാപാര സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം ടി20യിൽ വീണ്ടും ഒരു റൺവർഷമോ? 2023-ൽ ഇവിടെ 222 പിന്തുടർന്ന് ഓസ്ട്രേലിയ ജയിച്ച അനുഭവം കണക്കിലെടുക്കുമ്പോൾ ബാറ്റ്സ്മാന്മാർക്ക് വീണ്ടും വിരുന്നൊരുങ്ങാനാണ് സാധ്യത. ഇന്ത്യക്ക് തുടർച്ച നിലനിർത്താനുള്ള അവസരമാണെങ്കിൽ, ന്യൂസിലാൻഡിന് ആത്മപരിശോധനയുടെ മറ്റൊരു പരീക്ഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News