
ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം തിരുവനന്തപുരത്ത് എത്തിയപ്പോൾ വിമാനത്താവളത്തിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വീഡിയോയിൽ, സൂര്യകുമാർ യാദവ് സഞ്ജു സാംസണെ ലക്ഷ്യമാക്കി തമാശയായി “പ്ലീസ് ഗിവ് വേ, ഡോൺട് ഡിസ്റ്റർബ് ചേട്ടാ” എന്ന് പറയുന്നതും അത് കേട്ട് സഞ്ജു ചിരിക്കുന്നതും ആണ് സംഭവം. സ്വന്തം മണ്ണിൽ സഞ്ജുവിനുള്ള അഭൂതപൂർവമായ ആരാധക പിന്തുണയെയാണ് നായകൻ സൂര്യകുമാർ ഇതിലൂടെ ലക്ഷ്യ വച്ചതെന്നാണ് സോഷ്യൽമീഡിയയിലെ പരക്കെയുള്ള അഭിപ്രായം.
എന്നാൽ സഞ്ജു സാംസണിന്റെ സമീപകാല ഫോമിനെക്കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളിൽ ആകെ 40 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. അതേസമയം, ഇഷാൻ കിഷാൻ മികച്ച ഫോമിലാണ്. ഇതോടെ ലോകകപ്പിനുള്ള ടീമിൽ സഞ്ജുവിന്റെ സ്ഥാനത്തെക്കുറിച്ച് സംശയങ്ങൾ ഉയർന്നിട്ടുണ്ട്.
“Don’t disturb Chetta 😂”
— Sanju Samson Fans Page (@SanjuSamsonFP) January 29, 2026
SKY making fun of Sanju Samson pic.twitter.com/JsTuXVkcgl
ഇതിനിടെ, മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ പാർഥിവ് പട്ടേൽ, അവസാന ടി20 മത്സരത്തിൽ സഞ്ജുവിന് പകരം ഇഷാൻ കിഷാനെ കളിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. ഏകദേശം രണ്ടര വർഷത്തിന് ശേഷം ടി20 ടീമിലേക്ക് തിരിച്ചെത്തിയ ഇഷാൻ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും, ലോകകപ്പ് ലക്ഷ്യമിട്ട് അദ്ദേഹത്തിന് വിക്കറ്റ് കീപ്പർ റോളിൽ കൂടുതൽ അവസരം നൽകണമെന്നും പട്ടേൽ പറഞ്ഞു.
Also Read: ഇൻസ്റ്റഗ്രാം മിസ്റ്ററി! വിരാട് കോഹ്‌ലിയുടെ അക്കൗണ്ട് പോയത് എവിടെ? തിരിച്ചെത്തിയെങ്കിലും ചോദ്യങ്ങൾ ബാക്കി!
ജാർഖണ്ഡിനെ ആദ്യമായി സെയ്ദ് മുഷ്താഖ് അലി ട്രോഫി കിരീടത്തിലേക്ക് നയിച്ച ശേഷമാണ് ഇഷാൻ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയത്. ലോകകപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി, അവസാന ടി20യിൽ വിക്കറ്റ് കീപ്പർ-ഓപ്പണറായി ഇഷാനെ പരീക്ഷിക്കണമെന്നതാണ് പാർഥിവിന്റെ നിലപാട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

