ദുബെയ്ക്ക് ഫിഫ്റ്റി; നെതർലാൻഡ്സിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ


ശിവം ദുബെയുടെ അർധസെഞ്ചുറിയുടെ മികവിൽ അഹമ്മദാബാദിൽ നെതർലാൻഡ്സിനെതിരെ റൺസിന്റെ 194 വിജയലക്ഷ്യം കുറിച്ച് ഇന്ത്യ . ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് 193 നഷ്ടത്തിൽ റൺസെടുത്തു.നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ, നടന്ന മത്സരത്തിൽ ഇന്ത്യ ടോസ് വിജയിച്ച് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

Also Read: ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, വെസ്റ്റ് ഇൻഡീസ് – ഇന്ത്യയുടെ സൂപ്പർ എട്ടിലെ യാത്ര എങ്ങനെ?

ഇന്ത്യയുടെ തുടക്കം അല്പം മോശമായിരുന്നു. അഭിഷേക് ശർമ്മ തുടർച്ചയായ മൂന്നാം മത്സരത്തിലും പൂജ്യത്തിന് പുറത്തായി.പിന്നീട് ഇഷാൻ കിഷാനും തിലക് വർമയും സൂര്യകുമാർ യാദവും ചേർന്ന് ടീമിനെ കരകയറ്റി. എന്നാൽ അവസാന ഓവറുകളിൽ ശിവം ദുബെയും (66) ബുമ്രയും (30) ചേർന്ന് ടീമിന്റെ സ്കോർ 190 കടത്തി.
ശിവം ഡുബെ 31 ബോളുകളിൽ 4 ഫോറുകളും , 6 സിക്‌സറുകളുമായി തിളങ്ങി. ഹാർദിക് പണ്ഡ്യ നേരിട്ട 21 ബോളുകളിൽ 3 സിക്‌സറുകൾ പറത്തി.നെതർലാൻഡ് ബൗളർമാരിൽ ലോഗൻ വാൻ ബീക്ക് 3 വിക്കറ്റ് നേടി ഏറ്റവും ശ്രദ്ധേയനായി. ആര്യൻ ദത്ത് 2 വിക്കറ്റ് നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News