T20 World Cup 2026: ഇംഗ്ലണ്ടിന് ജീവന്മരണ പോരാട്ടം! സ്കോട്ട്ലാൻഡിനെതിരെ 153 റൺസ് വിജയലക്ഷ്യം

കൊൽക്കത്തയിലെ എഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ഗ്രൂപ്പ് സി യിലെ നിർണ്ണായക മത്സരത്തിൽ ഇംഗ്ലണ്ടിന് 153 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബൗൾ ചെയ്യാൻ തീരുമാനിച്ച മുൻ ചാമ്പ്യന്മാർ സ്കോട്ട്ലാൻഡിനെ രണ്ടു പന്തുകൾ ശേഷിക്കെ 152 റൺസിന് പുറത്താക്കി. നിലവിൽ പോയിന്റ് നിലയിൽ നാലാമതുള്ള ഇംഗ്ലണ്ടിന് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്.

Also Read: T20 World Cup 2026: സൂപ്പർ ടക്കർ! ഒമാനിനെ 96 റൺസിന് തകർത്തു അയർലൻഡ്

ടീം സ്കോർ അമ്പതു തികയുന്നതിനു മുൻപേ പവർ പ്ലേയിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട സ്കോട്ലൻഡിനെ കരകയറ്റിയത് 32 പന്തിൽ 49 റൺസ് നേടിയ നായകൻ റിച്ചി ബെറിംഗ്ടൺ ആയിരുന്നു. മൈക്കൽ ജോൺസും 20 പന്തിൽ 33 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. അതെ സമയം പിന്നെ വന്ന ബാറ്റർമാരിൽ പുറത്താവാതെ 20 റൺസെടുത്ത ഓളിവർ ഡേവിഡ്സണ് മാത്രമാണ് തിളങ്ങാൻ സാധിച്ചത്.ആദിൽ റഷീദ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ, ജോഫ്ര ആർച്ചറും ലിയാം ഡോസണും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News