
അസൂറിപടയെ 24 റൺസിനു തോൽപ്പിച്ച് ഇംഗ്ലണ്ട് ലോകകപ്പിന്റെ സൂപ്പർ എൈറ്റ്സിലേക്ക് കടന്നു. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ആദ്യം ബാറ്റിങ്ങ് തെരഞ്ഞെടുത്ത് 202/7 എന്ന സ്‌കോർ കെട്ടിയുയർത്തി. പുറത്താകാതെ 53 റൺസെടുത്ത വിൽ ജാക്സ് ബാറ്റ് കൊണ്ട് തിളങ്ങിയപ്പോൾ , ടോം ബാന്റൺ 30 റൺസ് നേടി മികച്ച പിന്തുണ നൽകി. , ഇറ്റലിയ്ക്ക് വേണ്ടി ക്രിഷാൻ കളുഗമേജ് രണ്ടു വിക്കറ്റ് നേടി ബൗളിങ്ങിൽ തിളങ്ങി.
Also Read: ഡ്രോപ്പ് ഷഹീൻ, ഡ്രോപ്പ് ബാബർ! ഇന്ത്യയോടുള്ള തോൽവിക്ക് പിന്നാലെ പൊട്ടിത്തെറിച്ച് അഫ്രിദി
ഇറ്റലിയുടെ മറുപടിയും മികച്ചതായിരുന്നു. ആദ്യ ഓവറിൽ ആർച്ചെർ രണ്ട് വിക്കറ്റുകൾ നേടിയെങ്കിലും പിന്നീടങ്ങോട്ട് ഇറ്റലിയുടെ തിരിച്ചുവരവാണ് കണ്ടത്. 60 റൺസുമായി ബെൻ മണെന്റിയും 45 റൺസ് എടുത്ത ഗ്രാന്റ് സ്റ്റീവർസും ഇംഗ്ലണ്ടിനെ വിരട്ടിക്കളഞ്ഞു. . എന്നാൽ, സാം കുറാൻ 19 ആം ഓവറിൽ കളി ഇംഗ്ലണ്ടിന് വേണ്ടി തിരിച്ചുപിടച്ചു.അവസാന ഓവറിൽ ജെയ്മി ഓവറ്ടണിന്റെ ഡബിൾ വിക്കറ്റ് മെയ്ഡൻ 24 റൺസിന്റെ വിജയം ഉറപ്പാക്കി,

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


