യൂറോപ്യൻ ടി20 ലീഗിൽ ഇന്ത്യൻ പവർ! ടീം വാങ്ങാൻ ഒരുങ്ങി ദ്രാവിഡും അശ്വിനും

Rahul Dravid Names Toughest Bowler He Face

യൂറോപ്പിൽ ആരംഭിക്കുന്ന പുതിയ ടി20 ലീഗിൽ നിക്ഷേപകരാകാൻ ഒരുങ്ങി ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ രാഹുൽ ദ്രാവിഡും രവിചന്ദ്രൻ അശ്വിനും. വിവിധ റിപ്പോർട്ടുകൾ പ്രകാരം, ഇവർ ഉൾപ്പെട്ട ഇന്ത്യൻ നിക്ഷേപക സംഘം യൂറോപ്യൻ ടി 20 പ്രീമിയർ ലീഗിലെ ഗ്ലാസ്ഗോ ആസ്ഥാനമായ ഫ്രാഞ്ചൈസിയെ സ്വന്തമാക്കാനുള്ള കരാറിലേർപ്പെട്ടിരിക്കുകയാണ്.

യൂറോപ്പിലെ അസോസിയേറ്റ് ക്രിക്കറ്റ് രാജ്യങ്ങളുടെ വളർച്ച ലക്ഷ്യമാക്കി ആരംഭിക്കുന്ന ഈ ലീഗിന്റെ ആദ്യ സീസൺ ഈ വർഷം തന്നെ നടക്കാനാണ് സാധ്യത. ആറ് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. വിവിധ രാജ്യങ്ങളിലെ നിക്ഷേപകരും മുൻ താരങ്ങളും ഇതിനോടകം ലീഗിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Also Read: മത്സരങ്ങൾ ജയിപ്പിക്കുന്ന ജിന്ന്! ബുംറയെ പ്രശംസിച്ച് ഡു പ്ലെസിസ്

ഐർലൻഡ്, നെതർലാൻഡ്സ്, സ്കോട്ട്ലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ ക്രിക്കറ്റ് വളർത്തുന്നതിനും കൂടുതൽ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നതിനും ഈ ലീഗ് സഹായകരമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് വലിയ പേരുകൾ ലീഗിൽ നിക്ഷേപകരാകുന്നത് ടൂർണമെന്റിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുമെന്നാണ് വിലയിരുത്തൽ. കരാറുകൾ ഉടൻ പൂർത്തിയാക്കി ഔദ്യോഗിക പ്രഖ്യാപനം വരാനിടയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News