T20 World Cup 2026: ഫർഹാൻ ഓൺ ഫയർ! പാകിസ്‌ഥാനെതിരെ അമേരിക്കയ്ക്ക് 191 റൺസ് വിജയലക്ഷ്യം

കൊളംബോയിൽ നടക്കുന്ന ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരത്തിൽ അമേരിക്കയ്‌ക്കെതിരെ പാകിസ്ഥാൻ ശക്തമായ നിലയിൽ. സിംഹളീസ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബൗൾ ചെയ്യാൻ തീരുമാനിച്ച യുഎസ്എയ്ക്ക് മുന്നിൽ പാകിസ്ഥാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് അടിച്ചുകൂട്ടി.

പാകിസ്ഥാൻ ഇന്നിംഗ്‌സിന്റെ നട്ടെല്ലായത് സാഹിബ്‌സാദ ഫർഹാന്റെ തകർപ്പൻ ബാറ്റിംഗായിരുന്നു. 41 പന്തിൽ 73 റൺസ് നേടിയ ഫർഹാൻ ആറു ഫോറുകളും അഞ്ച് സിക്‌സും പറത്തിയാണ് യുഎസ് ബൗളർമാരെ പ്രതിരോധത്തിലാക്കിയത്. ബാബർ അസം 32 പന്തിൽ 46 റൺസുമായി നല്ല പിന്തുണ നൽകി. അവസാന ഓവറുകളിൽ ഷദാബ് ഖാന്റെ വെടിക്കെട്ട് പ്രകടനവും പാകിസ്ഥാനെ 190 എന്ന ശക്തമായ സ്കോറിലെത്തിച്ചു.

Also Read: T20 World Cup 2026: മൂന്ന് ഗ്രൂപ്പുകൾ, മൂന്ന് വമ്പൻ പോരാട്ടങ്ങൾ – ലോകകപ്പിൽ നാളെ സൂപ്പർ വെഡ്നെസ്‌ഡേ

യുഎസ്എക്കായി ഷാഡ്ലി വാൻ ഷാൽക്ക്വിക് മികച്ച പ്രകടനം കാഴ്ചവെച്ചു. നാല് ഓവറിൽ 25 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ അദ്ദേഹം പാകിസ്ഥാൻ മിഡിൽ ഓർഡറിനെ പിടിച്ചുകെട്ടി. മുഹമ്മദ് മോഹ്‌സിൻ, ഹർമീത് സിംഗ്, സൗരഭ് നെത്രാവൽക്കർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നിർണായകമായ ഈ മത്സരത്തിൽ 190 റൺസ് എന്ന ലക്ഷ്യം യുഎസ്എക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്. പാകിസ്ഥാൻ ബൗളിംഗ് നിരയുടെ ശക്തി കണക്കിലെടുത്താൽ, രണ്ടാം ഇന്നിംഗ്‌സ് ആവേശകരമായ പോരാട്ടത്തിനാണ് വേദിയൊരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News